കൊവിഡ് കൂടുന്നു, കരുതൽ ഡോസിന് മടി

Saturday 18 June 2022 12:30 AM IST

ഇന്നലെ 3253 പേർക്ക് കൊവിഡ്

തിരുവനന്തപുരം : സംസ്ഥാനത്ത് ദിനംപ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുമ്പോൾ കരുതൽ ഡോസ് വാക്സിൻ എടുക്കാൻ ആളുകൾക്ക് വിമുഖത. ഇന്നലെ 3253 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഏഴ് മരണങ്ങളും റിപ്പോർട്ട് ചെയ്തു. എറണാകുളത്താണ് കൂടുതൽ രോഗികൾ - 841. തിരുവനന്തപുരം 641,കോട്ടയം 409.

എല്ലാവരും കരുതൽ ഡോസ് എടുക്കണമെന്നാണ് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം. 60വയസിന് മുകളിലുള്ളവർക്ക് വ്യാഴാഴ്ച മുതൽ ആരോഗ്യവകുപ്പ് വാക്‌സിനേഷൻ യജ്ഞം നടത്തുന്നുണ്ടെങ്കിലും പുരോഗതിയില്ല. കിടപ്പുരോഗികൾക്ക് വീട്ടിലെത്തി വാക്‌സിൻ നൽകാനും തുടങ്ങി.

60കഴിഞ്ഞവരിൽ 39 % മാത്രമാണ് കരുതൽ ഡോസ് എടുത്തത്. ആരോഗ്യപ്രവർത്തകരിൽ 49%മാത്രമാണ് കരുതൽ ഡോസ്‌ സ്വീകരിച്ചത്.

പൊലീസുകാരുൾപ്പെടെയുള്ള കൊവിഡ് മുന്നണിപ്രവർത്തകരിൽ കരുതൽ ഡോസെടുത്തവർ 34%മാത്രം. 45 - 59 പ്രായക്കാരിൽ രണ്ട് ശതമാനം മാത്രമാണിത്. 18 - 44വയസുകാരിൽ 80% രണ്ടാം ഡോസെടുത്തപ്പോൾ കരുതൽ ഡോസെടുത്തവർ രണ്ട് ശതമാനം മാത്രം. ഈ സാഹചര്യത്തിലാണ് വാക്‌സിനേഷൻ യജ്ഞം ആരംഭിച്ചത്.

Advertisement
Advertisement