കേരളത്തിൽ ഇഷ ഫൗണ്ടേഷന്റെ സേവ് സോയിൽ ബൈക്ക് റാലിക്ക് തുടക്കം

Saturday 18 June 2022 12:32 AM IST

തിരുവനന്തപുരം: ഭാവി തലമുറയ്ക്കായി മണ്ണിനെ സംരക്ഷിക്കുന്നതിന്റെ പ്രധാന്യം വിളിച്ചോതി 'സേവ് സോയിൽ' മുദ്രാവാക്യവുമായി ഇഷ ഫൗണ്ടേഷൻ സ്ഥാപകൻ സദ്ഗുരു നടത്തുന്ന ആഗോള ബൈക്ക് റാലിയുടെ ഭാഗമായി കേരളത്തിൽ നിന്ന് ഇഷ വൊളന്റിയർമാർ നടത്തുന്ന 'സേവ് സോയിൽ റാലി" തിരുവനന്തപുരത്ത് നിന്ന് യാത്ര തിരിച്ചു.

കവടിയാർ കൊട്ടാരവളപ്പിൽ നടന്ന ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമ്മ ഫ്ലാഗ് ഓഫ്‌ ചെയ്‌തു. ഗായിക ബി.അരുന്ധതിയും നടൻ ശരത്ദാസും പങ്കെടുത്തു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 30 വോളന്റിയർമാരാണ് റാലിയിൽ പങ്കെടുക്കുന്നത്. റാലി നാളെ മൈസൂരിൽ എത്തും. അവിടെ നിന്ന് കോയമ്പത്തൂരിലേക്ക് യാത്ര തിരിക്കും.

ഇന്നലെ വൈകിട്ട് കൊച്ചിയിലെത്തിയ റാലിക്ക് കലൂർ മെട്രോ സ്റ്റേഷനിൽ ഈശ വോളന്റിയേഴ്‌സ് സ്വീകരണം നൽകി. സേവ് സോയിൽ" എന്ന ആഗോള മുന്നേറ്റത്തിന്റെ പ്രചരണാർത്ഥം സദ്ഗുരു കഴിഞ്ഞ മാർച്ച് മുതൽ 26 രാജ്യങ്ങളിലൂടെ ബൈക്കിൽ സഞ്ചരിക്കുകയാണ്. കഴിഞ്ഞ 90 ദിവസങ്ങളിൽ വിവിധ രാജ്യങ്ങളിലായി അദ്ദേഹം അറുന്നൂറോളം പരിപാടികളെ അഭിസംബോധന ചെയ്തു. വിവിധ ലോക നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.

ഫോട്ടോ ക്യാപ്‌ഷൻ: ഇഷ വോളന്റിയർമാർ നടത്തുന്ന റാലി ഫോർ സോയിൽ തിരുവനന്തപുരത്ത്

കവടിയാർ കൊട്ടാരവളപ്പിൽ നടന്ന ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബാംഗം ആദിത്യ വർമ്മ ഫ്ളാഗ് ഓഫ് ചെയ്യുന്നു

Advertisement
Advertisement