മെഡിക്കൽ ക്യാമ്പ്

Friday 17 June 2022 11:22 PM IST

കോന്നി: തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ കൂത്താടിമൺ വനസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ആയുർവേദ മെഡിക്കൽ ക്യാമ്പും സാമൂഹിക ക്ഷേമ പദ്ധതികളുടെ ഉദ്‌ഘാടനവും നടന്നു. വടശേരിക്കര റേഞ്ച് ഓഫീസർ ആർ. വിനോദ് ഉദ്‌ഘാടനം ചെയ്തു. വി.എസ്.എസ്. വൈസ് പ്രസിഡന്റ് സുഗന്ധി അദ്ധ്യക്ഷത വഹിച്ചു ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ പി വി രശ്മി, ഡെപ്യുട്ടി റേഞ്ച് ഓഫീസർ എസ്. റെജികുമാർ,ചിറ്റാർ ഗവ. ആയുർവേദ ആശുപത്രി മെഡിക്കൽ ഓഫീസർ ശ്രുതി ആർ.എസ്. വി.എസ്.എസ് റേഞ്ച് കോ ഓർഡിനേറ്റർ രഞ്ജിത് , ശ്രീരാജ് കെ.എസ്.എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement