കേരള സർവകലാശാല എൻട്രൻസ് പരീക്ഷ

Saturday 18 June 2022 12:00 AM IST

തിരുവനന്തപുരം: വിവിധ പഠനവകുകളിൽ പി.ജി., എം.ടെക്. പ്രവേശനത്തിനുള്ള എൻട്രൻസ് പരീക്ഷയുടെ ടൈംടേബിൾ admissions.keralauniversity.ac.inൽ.

ഒന്ന്, രണ്ട് സെമസ്​റ്റർ എം.എസ്‌സി. കമ്പ്യൂട്ടർസയൻസ് (2020 അഡ്മിഷൻ, 2017, 2018, 2019 അഡ്മിഷൻ - സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ, മൈനർ പ്രോജക്ട് പരീക്ഷകൾ 21 മുതൽ 24 വരെ കാര്യവട്ടം വിദൂരവിദ്യാഭ്യാസകേന്ദ്രത്തിൽ നടത്തും.

മൂന്നാം സെമസ്​റ്റർ എം.എ./എം.എസ്‌സി./എം കോം./എം.എസ്.ഡബ്ല്യൂ. (ന്യൂജനറേഷൻ കോഴ്സുകൾ) പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ആറാം സെമസ്​റ്റർ കരിയർ റിലേ​റ്റഡ് സി.ബി.സി.എസ്.എസ് (സി.ആർ.) ബി.ബി.എ., ബി.എ.ഇംഗ്ലീഷ് ആൻഡ് കമ്മ്യൂണിക്കേ​റ്റീവ് ഇംഗ്ലീഷ്, ബി.സി.എ., ബി.എസ്സി.ഇലക്‌ട്രോണിക്‌സ്, ബി.എസ്‌സി.ബയോകെമിസ്ട്രി ആൻഡ് ഇൻഡസ്ട്രിയൽ മൈക്രോബയോളജി (സപ്ലിമെന്ററി - 2016 അഡ്മിഷൻ, മേഴ്സിചാൻസ് - 2015 അഡ്മിഷൻ) പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ ബി.എഡ് (2019 സ്‌കീം - റെഗുലർ/ഇംപ്രൂവ്‌മെന്റ് & സപ്ലിമെന്ററി) പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

സർട്ടിഫിക്ക​റ്റ് ഇൻ ജർമ്മൻ, ഡിപ്ലോമ ഇൻ ജർമ്മൻ പരീക്ഷകൾക്ക് പിഴകൂടാതെ 21 വരെയും 150 രൂപ പിഴയോടെ 24 വരെയും 400 രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം.

സി.ബി.സി.എസ്. ബി.എ., ബി.എസ്‌സി., ബി കോം. (മേഴ്സിചാൻസ് - 2013 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴകൂടാതെ 28 വരെയും 150 രൂപ പിഴയോടെ ഒന്നു വരെയും 400 രൂപ പിഴയോടെ ജൂലായ് നാലു വരെയും ഓൺലൈനായി അപേക്ഷിക്കാം.

Advertisement
Advertisement