ബഫർ സോൺ പ്രഖ്യാപനം; മലയോര മേഖലയിൽ യു.ഡി.എഫ് ഹർത്താൽ പൂർണ്ണം

Sunday 19 June 2022 1:51 AM IST
ഹർത്താലിനെ തുടർന്ന് അടഞ്ഞ് കിടക്കുന്ന തൊട്ടിൽ പാലം ടൗൺ

കുറ്റ്യാടി/പേരാമ്പ്ര: സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരുകിലോമീറ്റർ പരിസ്ഥിതിലോലമാക്കിയ സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ച് ജില്ലയിലെ മലയോര മേഖയിൽ യുഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പൂർണ്ണം.

വിവിധ മേഖലകളിൽ പ്രവർത്തകര്‍ വാഹനങ്ങൾ തടഞ്ഞു. കടകമ്പോളങ്ങൾ പൂർണ്ണമായി അടഞ്ഞ് കിടന്നു. കാവിലും പാറ , മരുതോങ്കര , കായക്കൊടി , നരിപ്പറ്റ പഞ്ചായത്തുകൾ,​ ചക്കിട്ടപാറ, ചെമ്പ്ര, മരുതോങ്കര, കാവിലുംപാറ,

കൂരാച്ചുണ്ട് തുടങ്ങിയ മേഖലകളിലും കടകമ്പോളങ്ങൾ പൂർണ്ണമായും അടഞ്ഞുകിടന്നു. പശുക്കടവ്, മുള്ളൻകുന്ന് തൊട്ടിൽ പാലം മേഖലകളിൽ ഒറ്റപെട്ട സ്വകാര്യ വാഹനങ്ങൾ റോഡിലിറങ്ങി. അവശ്യവസ്തുക്കളുടെ വിതരണം തടസമില്ലാതെ നടന്നു.

രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയായിരുന്നു ഹർത്താൽ. ബഫർ സോൺ പ്രഖ്യാപനം മലയോര ജനങ്ങളെ ഏറെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിൽ വലിയ രീതിയിലുള്ള ജനകീയ പ്രതിഷേധമാണ് ഉയർന്ന് വരുന്നത്. വിഷയമേറ്റെടുത്ത് കഴിഞ്ഞ ദിവസം ഇടത് മുന്നണികളും ഹർത്താൽ നടത്തിയിരുന്നു.

Advertisement
Advertisement