കയർ ഫാക്ടറി പണിമുടക്ക് മാറ്റിവച്ചു

Sunday 19 June 2022 12:00 AM IST

ആലപ്പുഴ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് തൊഴിലാളി യൂണിയനുകൾ കയർ ഫാക്ടറി മേഖലയിൽ 21ന് നടത്താനിരുന്ന സൂചനാ പണിമുടക്ക് മാറ്റിവച്ചു. അപ്പക്‌സ് ബോഡി ഫോർ കയർ വൈസ് ചെയർമാൻ ആനത്തലവട്ടം ആനന്ദൻ വിളിച്ചു ചേർത്ത യൂണിയൻ നേതാക്കളുടെ യോഗത്തെ തുടർന്നാണ് തീരുമാനം.

കയറ്റുമതി പ്രതിനിധികളുമായി ആനത്തലവട്ടം ആനന്ദന്റെ മദ്ധ്യസ്ഥതയിൽ ചർച്ച നടത്തുന്നതിന് യോഗത്തിൽ ധാരണയായി. വിവിധ യൂണിയനുകളെ പ്രതിനിധീകരിച്ച് വി.എസ്. മണി, സി.കെ. സുരേന്ദ്രൻ, ടി.ആർ. ശിവരാജൻ (സി.ഐ.ടി.യു.), പി.വി. സത്യനേശൻ (എ.ഐ.ടി.യു.സി.), എ.കെ. രാജൻ (ഐ.എൻ.ടി.യു.സി.), സി.എസ്.രമേശൻ (യു.ടി.യു.സി.) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ആനത്തലവട്ടം ആനന്ദനു പുറമെ കയർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ കെ.കെ. ഗണേശൻ, കയർഫെഡ് ചെയർമാൻ അഡ്വ. എൻ. സായികുമാർ, കയർ മെഷീനറി മാനുഫാക്ചറിംഗ് കമ്പനി ചെയർമാൻ എം.എച്ച്. റഷീദ്, കയർ കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ജി. ശ്രീകുമാർ എന്നിവരും പങ്കെടുത്തു.

Advertisement
Advertisement