അഗ്നിപഥ് പ്രക്ഷോഭം: കേരള ട്രെയിനുകളും റദ്ദാക്കുന്നു

Sunday 19 June 2022 12:01 AM IST

കോഴിക്കോട്: അഗ്നിപഥ് പ്രക്ഷോഭത്തെതുടർന്ന് കേരളത്തിൽ നിന്നുള്ള ട്രെയിനുകളും റെയിൽവേ റദ്ദാക്കുന്നു. ഇന്നത്തെ മൂന്ന് ട്രെയിനുകളും നാളത്തെ ഒരു ട്രെയിനും ചൊവ്വാഴ്ചത്തെ ഒരു ട്രെയിനുമാണ് റദ്ദാക്കിയത്. റദ്ദാക്കിയ ഇന്നത്തെ ട്രെയിനുകൾ: തിരുവനന്തപുരം – സെക്കന്തരാബാദ് ശബരി എക്സ്പ്രസ്, തിരുനെൽവേലി – ബിലാസ്‌പൂർ പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, സെക്കന്തരാബാദ് – തിരുവനന്തപുരം ശബരി എക്സ്പ്രസ്. നാളത്തെ ട്രെയിൻ: എറണാകുളം – പാറ്റ്ന സൂപ്പർ ഫാസ്റ്റ് ട്രെയിൻ. ചൊവ്വാഴ്ച: ബിലാസ്‌പൂർ – തിരുനെൽവേലി പ്രതിവാര സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്.

 റെ​യി​ൽ​വേക്ക് 200​ ​കോ​ടി​ ​ന​ഷ്ടം
ന്യൂ​ഡ​ൽ​ഹി​:​അ​ഗ്നി​പ​ഥ് ​സമരത്തി​ൽ ​ഇ​ന്ത്യ​ൻ​ ​റെ​യി​ൽ​വേ​ക്ക് 200​ ​കോ​ടി​ ​രൂ​പ​യു​ടെ​ ​ന​ഷ്ട​മു​ണ്ടാ​യ​താ​യി​ ​അ​ധി​കൃ​ത​ർ​ ​പ​റ​ഞ്ഞു.​ 5​ ​എൻജി​നു​ക​ളും​ 50​ ​കോ​ച്ചു​ക​ളും​ ​പൂ​ർ​ണ​മാ​യി​ ​തീ​യി​ട്ട് ​ന​ശി​പ്പി​ച്ചി​ട്ടു​ണ്ട്.​ ​ബി​ഹാ​റി​ൽ സർവീസുകൾ ​ താ​ത്കാലി​ക​മാ​യി​ ​നി​റു​ത്തി​ ​വ​യ്ക്കാ​ൻ​ ​റെ​യി​ൽ​വേ​ ​തീ​രു​മാ​നി​ച്ച​താ​യും​ ​അ​റി​യു​ന്നു.

Advertisement
Advertisement