ആഫ്രിക്കൻ വിദ്യാർത്ഥികൾക്ക് പ്രത്യേകക്വോട്ട വേണം:ലോകകേരളസഭ

Sunday 19 June 2022 12:10 AM IST

തിരുവനന്തപുരം: ആഫ്രിക്കയിൽ നിന്നുള്ളവർക്ക് യൂണിവേഴ്സിറ്റികളിൽ

അഡ്മിഷന്

പ്രത്യേക ക്വോട്ട അനുവദിക്കണമെന്ന് ലോകകേരളസഭയിൽ നിർദ്ദേശം. നിലവിലുള്ള എൻ.ആർ.ഐ ക്വോട്ടയിൽ യൂറോപ്പിലും ഗൾഫ് മേഖലയിലും നിന്നെത്തുന്നവരുമായി മത്സരിക്കേണ്ടിവരുമെന്നു മാത്രമല്ല, വിദ്യാഭ്യാസച്ചെലവും കൂടും. ഇക്കാര്യം പരിഗണിക്കാമെന്ന് മന്ത്രി ആർ.ബിന്ദു അറിയിച്ചു.

കേരളത്തിൽ ആഫ്രിക്കയിൽ നിന്നുള്ള മെഡിക്കൽ ടൂറിസം,ഉത്തരവാദിത്വ ടൂറിസം മേഖലയിൽ വിപുല സൗകര്യമേർപ്പെടുത്തുന്നത് നിക്ഷേപവും ടൂറിസംവരുമാനവും ഉയർത്തും. ആഫ്രിക്കൻ ഖനികളിലെ വജ്രഉത്പന്ന സംസ്ക്കരണത്തിന് തൃശ്ശൂരിലെ സ്വർണ്ണപണിക്കാർക്ക് പരിശീലനം നൽകിയാൽ വ്യവസായ,നിക്ഷേപസാദ്ധ്യതയുണ്ടാകുമെന്നും സഭയിൽ അംഗങ്ങൾ പറഞ്ഞു. നിലവിൽ ഗുജറാത്തിലെ സൂററ്റിലേക്കാണിത് പോകുന്നത്.

പ്ര​വാ​സി​ ​ക്ഷേ​മ​നി​ധി​:​ ​സ​ർ​ക്കാ​ർ​ ​വി​ഹി​തം​ ​ന​ൽ​ക​ണം

തി​രു​വ​ന​ന്ത​പു​രം​:​ ​പ്ര​വാ​സി​ ​ക്ഷേ​മ​നി​ധി​യി​ൽ​ ​സ​ർ​ക്കാ​ർ​ ​വി​ഹി​ത​മാ​യി​ 20​ശ​ത​മാ​നം​ ​ന​ൽ​ക​ണ​മെ​ന്ന് ​ലോ​ക​കേ​ര​ള​സ​ഭ​യി​ൽ​ ​ആ​വ​ശ്യം.​ ​വി​ദേ​ശ​മ​ല​യാ​ളി​ക​ൾ​ 300​രൂ​പാ​വീ​ത​വും​ ​ഇ​ത​ര​സം​സ്ഥാ​ന​ ​മ​ല​യാ​ളി​ക​ൾ​ 100​രൂ​പാ​വീ​ത​വും​ ​വി​ഹി​ത​മ​ട​യ്ക്കു​ന്ന​ത് ​ഉ​പ​യോ​ഗി​ച്ചാ​ണ് 2000​രൂ​പ​ ​മി​നി​മം​ ​പെ​ൻ​ഷ​നും​ ​ഇ​ൻ​ഷ്വ​റ​ൻ​സ് ​പ​രി​ര​ക്ഷ​യും​ ​മ​റ്റ് ​ആ​നു​കൂ​ല്യ​ങ്ങ​ളും​ ​ന​ൽ​കു​ന്ന​ത്.​ 35​ല​ക്ഷ​ത്തോ​ളം​ ​പ്ര​വാ​സി​ ​മ​ല​യാ​ളി​ക​ളി​ൽ​ 3.41​ല​ക്ഷം​ ​പേ​രാ​ണ് ​ക്ഷേ​മ​നി​ധി​ ​അം​ഗ​ങ്ങ​ളാ​യു​ള്ള​ത്.​സ​ർ​ക്കാ​ർ​ ​വി​ഹി​തം​ ​വേ​ണ​മെ​ന്ന​ ​ആ​വ​ശ്യം​ ​സ​ർ​ക്കാ​രി​നെ​യും​ ​മു​ഖ്യ​മ​ന്ത്രി​യെ​യും​ ​അ​റി​യി​ക്കാ​മെ​ന്ന് ​മ​ന്ത്രി​ ​വി.​എ​ൻ.​വാ​സ​വ​ൻ​ ​പ​റ​ഞ്ഞു.
പ്ര​വാ​സി​ക​ൾ​ക്ക് ​ക്ഷേ​മം​ ​ഉ​റ​പ്പാ​ക്കാ​ൻ​ ​ത്രി​ത​ല​പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​ ​സ്റ്റാ​ൻ​ഡിം​ഗ് ​ക​മ്മി​റ്റി​ക​ളു​ണ്ടാ​ക്ക​ണ​മെ​ന്നും​ ​സേ​വ​ന​ത്തി​നാ​യി​ ​ജി​ല്ലാ​ത​ല​ത്തി​ൽ​ ​സേ​വ​ന​കേ​ന്ദ്ര​ങ്ങ​ൾ​ ​വേ​ണ​മെ​ന്നും​ ​ഒാ​ൺ​ലൈ​നാ​യി​ ​പ്ര​വാ​സി​ക​ൾ​ക്ക് ​ഏ​ത് ​സ​മ​യ​ത്തും​ ​ഇ​തി​ലെ​ ​ന​ട​പ​ടി​ക​ൾ​ ​പൂ​ർ​ത്തി​യാ​ക്കാ​നും​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നും​ ​ക​ഴി​യ​ണ​മെ​ന്നും​ ​അം​ഗ​ങ്ങ​ൾ​ ​നി​ർ​ദ്ദേ​ശി​ച്ചു.

Advertisement
Advertisement