അനിശ്ചിതകാല സത്യഗ്രഹം
Monday 20 June 2022 12:15 AM IST
കൊച്ചി: രാഷ്ട്രീയ പാർട്ടികൾ വർഗീയത പടർത്തുമ്പോൾ ജനങ്ങൾ നിസംഗത വെടിയുകയെന്ന ആഹ്വാനമുയർത്തിക്കൊണ്ട് ഗാന്ധിയൻ കളക്ടിവിന്റെ നേതൃത്വത്തിൽ വിവിധ സാമൂഹ്യ സംഘടനകളുടെ സഹകരണത്തോടെ കച്ചേരിപ്പടി ഗാന്ധി സ്‌ക്വയറിൽ നാളെ മുതൽ അനിശ്ചിതകാല ഉപവാസ സത്യഗ്രഹം ആരംഭിക്കും. സത്യഗ്രഹത്തിന്റെ ആദ്യ പത്തുദിവസം ഡോ. ബാബു ജോസഫ് ആയിരിക്കും ഉപവസിക്കുക. തുടർന്നുള്ള ദിവസങ്ങളിൽ വിവിധ സാമൂഹിക, സാംസ്‌കാരിക പ്രവർത്തകർ സത്യഗ്രഹ പരമ്പര തുടരും. സത്യഗ്രഹദിവസങ്ങളിൽ ഫിലിം ഷോകൾ, ഗാന്ധിയൻ ആശയങ്ങളും കർമ്മ പദ്ധതികളും സംബന്ധിച്ച പ്രഭാഷണങ്ങൾ, ഗായക സദസുകൾ, ചിത്രരചന, കവിതാ രചന, കവിതാ പാരായണ മത്സരങ്ങൾ തുടങ്ങിയവയും സംഘടിപ്പിക്കും.