രാജാവില്‍ നിന്ന് കുചേലനിലേക്കുള്ള പതനം ; മണിച്ചന് പുറംലോകം കാണണമെങ്കില്‍ ലക്ഷങ്ങള്‍ വേണം | VIDEO
Sunday 19 June 2022 9:35 PM IST
കല്ലുവാതുക്കല്‍ മദ്യ ദുരന്ത കേസ്, ആദ്യം ഓര്‍മ്മയില്‍ തെളിയുന്ന മുഖം ഖയറുന്നീസയുടേത്, പിന്നെ മണിച്ചന്റെയും. ജയില്‍ വാസത്തിനിടെ 2009ല്‍ ഖയറുന്നീസ മരണമടഞ്ഞു. 22 വര്‍ഷത്തെ ജയില്‍ വാസത്തിന് ശേഷം മുഖ്യപ്രതി മണിച്ചന്‍ ഉള്‍പ്പെടെ 33 പേരുടെ മോചനത്തിന് വഴിതുറന്ന് ഉത്തരവിറങ്ങിയിട്ടും ഇനിയും പുറംലോകം കാണാനായിട്ടില്ല. പിഴത്തുകയായി 30.45 ലക്ഷം രൂപ സര്‍ക്കാരിന് കെട്ടിവയ്ക്കാനുണ്ട്. അതു നല്‍കിയാല്‍ പുറത്തിറങ്ങാം. അല്ലെങ്കില്‍, സര്‍ക്കാരിന്റെയോ സുപ്രീംകോടതിയുടെയോ പ്രത്യേക കനിവ് കിട്ടണം.