ഡി.എ.ഡബ്ല്യു.എഫ് സമ്മേളനം

Monday 20 June 2022 12:52 AM IST

ശ്രീകൃഷ്ണപുരം: ഡിഫറന്റലി ഏബിൾഡ് വെൽഫെയർ ഫെഡറേഷൻ (ഡി.എ.ഡബ്ല്യു.എഫ്) ശ്രീകൃഷ്ണപുരം ഏരിയാസമ്മേളനം ജില്ലാ പ്രസിഡന്റ് റെജി ജോസഫ് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് എസ്.തങ്കം അദ്ധ്യക്ഷയായി. സി.പി.എം ഏരിയാ സെക്രട്ടറി പി.അരവിന്ദാക്ഷൻ, കെ.ശ്രീധരൻ, പി.സുബ്രഹ്മണ്യൻ, പി.രാധാകൃഷ്ണൻ, കെ.സുബ്രഹ്മണ്യൻ സംസാരിച്ചു. ഭാരവാഹികളായി എസ്.തങ്കം (പ്രസിഡന്റ്), പി.രാധാകൃഷ്ണൻ (സെക്രട്ടറി), ടി.ഡി.ദേവരാജൻ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

Advertisement
Advertisement