റെഡ്ക്രോസ് ലഹരിവിരുദ്ധ പരിപാടി

Monday 20 June 2022 12:36 AM IST

തിരുവല്ല : ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് റെഡ്ക്രോസ് സൊസൈറ്റി തിരുവല്ല ഘടകം ജില്ലാ ഭരണകൂടം, ജില്ലാ സ്പോർട്ട്‌സ്‌ കൗൺസിൽ എന്നിവ ചേർന്ന് ലഹരിവിരുദ്ധ സന്ദേശപരിപാടികൾ നടത്തുന്നു. താലൂക്കിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിലും മാർത്തോമ്മാ കോളേജിലും ലഹരിവിരുദ്ധ സന്ദേശം, ഉപന്യാസ മത്സരം, മുദ്രവാക്യ രചനാമത്സരം എന്നിവ നടത്തും. 23ന് 12 മുതൽ ഒരുമണിവരെ തിരുവല്ല വൈ.എം.സി.എ.ഹാളിലാണ് ഉപന്യാസ മത്സരം. 24ന് സ്കൂളിൽ കളിമൺ പ്രതിമ നിർമാണ മത്സരവും ഉണ്ടാകും. 24ന് ഒൻപതിന് ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂളിൽ നിന്ന് പുറപ്പെടുന്ന സന്ദേശയാത്ര മൂന്നിന് തിരുവല്ല എസ്.സി.എസ് സ്കൂൾ അങ്കണത്തിൽ സമാപിക്കും.