ദ്വിവത്സര എം.ബി.എ കോഴ്സ്

Monday 20 June 2022 12:00 AM IST

തിരുവനന്തപുരം: കേരള സർവകലാശാലയുടെയും എ.ഐ.സി.ടി. ഇയുടെയും അംഗീകാരത്തോടെ ജി.കെ.എം കോ ഓപ്പറേറ്റീവ് കോളേജ് ഒഫ് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജിയിൽ (ജി.കെ.എം.സി.സി.എം.ടി) നടത്തിവരുന്ന ദ്വിവത്സര എം.ബി.എ ഫുൾടൈം കോഴ്സിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ഫിനാൻസ്, മാർക്കറ്റിംഗ്, എച്ച്.ആർ, ഓപ്പറേഷൻസ് മാനേജ്‌മെന്റ്, സിസ്റ്റംസ്, സപ്ലൈ ചെയിൻ ആൻഡ് ലോജിസ്റ്റിക്സ് എന്നിവയിൽ ഡ്യുവൽ സ്‌പെഷ്യലൈസേഷന് അവസരമുണ്ട്. ഫോൺ: 7559887399, 9744714534, 9447006911 വെബ്‌സൈറ്റ്: www.gkmcmt.com

സ​ഹ​ക​ര​ണ​ ​സ​ർ​വീ​സ് ​പ​രീ​ക്ഷാ​ ​ബോ​ർ​ഡ്

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ഹ​ക​ര​ണ​ ​സ​ർ​വീ​സ് ​പ​രീ​ക്ഷാ​ ​ബോ​ർ​ഡ് ​ഇ​ക്ക​ഴി​ഞ്ഞ​ ​മാ​ർ​ച്ച് 27​ ​ന് ​ന​ട​ത്തി​യ​ ​ജൂ​നി​യ​ർ​ ​ക്ലാ​ർ​ക്ക് ​/​ ​കാ​ഷ്യ​ർ​ ​(​ ​വി​ജ്ഞാ​പ​നം​ ​-11​ ​/​ 2021​)​ ​ത​സ്തി​ക​യി​ലേ​ക്ക് ​ന​ട​ത്തി​യ​ ​ഒ.​എം.​ആ​ർ​ ​പ​രീ​ക്ഷ​ ​റ​ദ്ദ് ​ചെ​യ്ത​താ​യി​ ​സെ​ക്ര​ട്ട​റി​ ​അ​റി​യി​ച്ചു.​ ​ഇ​തേ​ ​പ​രീ​ക്ഷ​ ​ജൂ​ലാ​യ് 23​ ​ന് ​ന​ട​ത്തും.​ ​ഹാ​ൾ​ ​ടി​ക്ക​റ്റ് ​ജൂ​ലാ​യ് 7​ ​ന് ​മു​ൻ​പാ​യി​ ​അ​യ​യ്ക്കു​മെ​ന്നും​ ​ല​ഭി​ക്കാ​ത്ത​ ​ഉ​ദ്യോ​ഗാ​ർ​ത്ഥി​ക​ൾ​ 15​ ​ദി​വ​സം​ ​മു​ൻ​പ് ​പ​രീ​ക്ഷാ​ ​ബോ​ർ​ഡു​മാ​യി​ ​ബ​ന്ധ​പ്പെ​ട​ണ​മെ​ന്നും​ ​ഡെ​പ്യൂ​ട്ടി​ ​ര​ജി​സ്ട്രാ​ർ​ ​സെ​ക്ര​ട്ട​റി​ ​അ​റി​യി​ച്ചു.

ഡി.​ജി.​പി​യു​ടെ​ ​അ​ദാ​ല​ത്ത്

തി​രു​വ​ന​ന്ത​പു​രം​:​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി​ ​സം​സ്ഥാ​ന​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ന​ട​ത്തു​ന്ന​ ​ഓ​ൺ​ലൈ​ൻ​ ​അ​ദാ​ല​ത്തി​ലേ​ക്ക് 29​ ​വ​രെ​ ​പ​രാ​തി​ ​ന​ൽ​കാം.​ ​ജൂ​ലാ​യ് 15​ ​നാ​ണ് ​അ​ദാ​ല​ത്ത്.​ ​പ​രാ​തി​ക​ൾ​ ​s​p​c​t​a​l​k​s.​p​o​l​@​k​e​r​a​l​a.​g​o​v.​i​n​ൽ​ ​ല​ഭി​ക്ക​ണം.​ ​പ​രാ​തി​യി​ൽ​ ​മൊ​ബൈ​ൽ​ ​ന​മ്പ​ർ​ ​ഉ​ൾ​പ്പെ​ടു​ത്ത​ണം.​ ​ഹെ​ൽ​പ്പ്ലൈ​ൻ​ ​ന​മ്പ​ർ​:​ 9497900243.​ ​S​P​C​ ​T​a​l​k​s​ ​w​i​t​h​ ​C​o​p​s​ ​എ​ന്ന​ ​പ​രി​പാ​ടി​യി​ൽ​ ​സ​ർ​വ്വീ​സി​ൽ​ ​ഉ​ള്ള​വ​രു​ടെ​യും​ ​വി​ര​മി​ച്ച​വ​രു​ടെ​യും​ ​സ​ർ​വ്വീ​സ് ​സം​ബ​ന്ധ​വും​ ​വ്യ​ക്തി​പ​ര​വു​മാ​യ​ ​പ​രാ​തി​ക​ൾ​ ​പ​രി​ഗ​ണി​ക്കും.​ ​മേ​ല​ധി​കാ​രി​ ​മു​ഖേ​ന​യും​ ​അ​ല്ലാ​തെ​യും​ ​പ​രാ​തി​ ​ന​ല്‍​കാം.​ ​ജീ​വി​ത​പ​ങ്കാ​ളി​ക്കും​ ​പ​രാ​തി​ ​ന​ല്‍​കാം.