തിരുരങ്ങാടി സ്‌പോർട്സ് അക്കാദമി രൂപീകരിക്കും
തിരുരങ്ങാടി: പുതുതലമുറയ്ക്ക് സ്‌പോർട്സ്‌ന്റെ പ്രാധാന്യം മനസ്സിലാക്കി കൊടുക്കാനും വിവിധ ഇനം കായിക പരിശീലനങ്ങൾ നൽകാനും ലക്ഷ്യമിട്ട് തിരുരങ്ങാടി സ്‌പോർട്സ് അക്കാദമി(ടി.എസ്.എ) രൂപീകരിക്കുന്നു. സെവൻസ് ഫുട്‌ബോളിന്റെ ഈറ്റില്ലമായിരുന്ന തിരൂരങ്ങാടിയുടെ പാരമ്പര്യം പുതുതലമുറക്ക് പകർന്നു നൽകുകയും വരും തലമുറകളിലും അത് നിലനിർത്തി പോരാനും അതോടൊപ്പം മറ്റു കായിക രംഗങ്ങളിൽ മികവ് പുലർത്തുന്ന പ്രതിഭകളെ കണ്ടെത്തി വേണ്ട പ്രോത്സാഹനം നൽകി മുൻനിരയിലേക്ക് കൊണ്ട് വരുക എന്നതാണ് കമ്മറ്റിയുടെ പ്രധാന ലക്ഷ്യം. വരും ദിവസങ്ങളിൽ ഔദ്യോദിക ഉദ്ഘടനവും അതിനോട് അനുബന്ധിച്ചു കായിക രംഗത്തെ പ്രമുഖരെ പങ്കെടുപ്പിച്ചു ബോധവൽകരണ ക്ലാസും സംഘടിപ്പിക്കുമെന്നു ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ അരിമ്പ്ര സുബൈർ, മുനീർ കൂർമത്ത് ,അബ്ദുൽ കലാം കാരാടൻ, സംശുദ്ധീൻ പള്ളിയാളി, അബ്ദുൽ റസാഖ് പാലക്കൽ, ഫൈസൽ കാരാടൻ, എം.എൻ.ശിഹാബ് സംബന്ധിച്ചു.