പ്ളസ് വൺ സീറ്റ് കൂട്ടും: മന്ത്രി ശിവൻകുട്ടി

Monday 20 June 2022 12:00 AM IST

തിരുവനന്തപുരം: എസ്.എസ്.എൽ.സി കഴിഞ്ഞവരുടെ ഉപരിപഠനത്തിനായി ഇക്കുറിയും പ്ളസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കഴിഞ്ഞ വർഷം രണ്ടു തവണയായി 30 ശതമാനം സീറ്റുകളും 79 അധിക ബാച്ചുകളും ആ വർഷത്തേക്ക് മാത്രമായി അനുവദിച്ചിരുന്നു. ആവശ്യം നോക്കി ഈ പ്രക്രിയ ഈ വർഷവും ആവർത്തിക്കും.
ഐ.ടി, പോളിടെക്നിക് മേഖലകളിലേക്ക് പോകുന്ന കുട്ടികളുടെ എണ്ണം എടുത്തശേഷമായിരിക്കും പ്ളസ് വൺ സീറ്റ് വർദ്ധന തീരുമാനിക്കുക. 4,23,303 പേരാണ് ഇക്കുറി എസ്.എസ്.എൽ.സി പാസായത്. കേരള സിലബസിന് പുറത്തുള്ളവരും പ്ളസ് വൺ പ്രവേശനത്തിന് എത്തും.

കഴിഞ്ഞ വർഷം 30,571 കുട്ടികൾ സി.ബി.എസ്.ഇയിൽ നിന്നും 3400 പേർ ഐ.സി.എസ്.ഇയിൽ നിന്നും 9000 കുട്ടികൾ അന്യ സംസ്ഥാനങ്ങളിൽ നിന്നും കേരള സിലബസിൽ പ്ളസ് വണ്ണിന് ചേർന്നിരുന്നു.

പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ഒഴികെയുള്ള ജില്ലകളിലെല്ലാം പ്ളസ് വൺ സീറ്റിന്റെ എണ്ണം കുറവാണ്. മികച്ച വിജയം നേടിയാലും ആഗ്രഹിക്കുന്ന സ്കൂളിൽ ഇഷ്ടപ്പെട്ട കോഴ്സിന് അവസരം ലഭിക്കാതെവരും.

കഴിഞ്ഞ വർഷം മലപ്പുറം ജില്ലയിൽ ഉപരിപഠനത്തിന് അർഹത നേടിയവരുടെ എണ്ണം 75,554 ആയിരുന്നു. ഇത്തവണ അത് 77,691 പേരായി. 2137 പേരാണ് വർദ്ധിച്ചത്. അവിടെ ആകെയുള്ളത് 53,225 പ്ളസ് വൺ സീറ്റുകളാണ്. മലബാറിലെ അഞ്ച് ജില്ലകളിൽ മാത്രം 60,215 സീറ്റുകളുടെ കുറവുണ്ട്. കഴിഞ്ഞവർഷം 33,150 സീറ്റുകൾ താത്ക്കാലികമായി വർദ്ധിപ്പിച്ചിരുന്നു.

...................................................

4,67,000 സീറ്റുകൾ

(വിവിധ വിഭാഗങ്ങളിൽ)

3,61,307:

പ്ളസ് വൺ

33,000:

വി.എച്ച്.എസ്.സി

64,000:

ഐ.ടി ഐ

9000:

പോളിടെക്നിക്ക്

..................................................................

 പ്ലസ്‌വൺ സീറ്റ്

(ബ്രാക്കറ്റിൽ പത്താംക്ലാസ് വിജയിച്ചവർ)

തിരുവനന്തപുരം................................................... 31,375 (34,039)

കൊല്ലം.................................................................... 26,622 (30,534)

പത്തനംതിട്ട........................................................... 14,781 (10,437)

ആലപ്പുഴ................................................................. 22,639 (21,879)

കോട്ടയം................................................................. 22,208 (19,393)

ഇടുക്കി.................................................................... 11,867 (11,294)

എറണാകുളം........................................................ 32,539 (31,780)

തൃശ്ശൂർ.................................................................... 32,561 (35,671)

പാലക്കാട്............................................................... 28,267 (38,972)

കോഴിക്കോട്.......................................................... 34,472 (43,496)

മലപ്പുറം................................................................... 53,225 (77,691)

വയനാട് .....................................................................8706 (11,946)

കണ്ണൂർ ......................................................................27,767 (35,167)

കാസർകോട് .............................................................14,278 (19,658)

എല്ലാവർക്കും പ്രവേശനം നൽകാൻ

അധികമായി വേണ്ടിവരുന്ന സീറ്റ്...........................60,650

അ​ക്ഷ​ര​മാ​ല​ ​ഈ​ ​വ​ർ​ഷം​ :
മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി

തി​രു​വ​ന​ന്ത​പു​രം​:​ ​മ​ല​യാ​ളം​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ​ ​അ​ക്ഷ​ര​മാ​ല​ ​ഈ​ ​വ​ർ​ഷം​ ​ത​ന്നെ​ ​ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് ​മ​ന്ത്രി​ ​വി.​ ​ശി​വ​ൻ​കു​ട്ടി​ ​പ​റ​ഞ്ഞു.
പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ​ ​അ​ക്ഷ​ര​മാ​ല​ ​പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ​സാം​സ്കാ​രി​ക​ ​നാ​യ​ക​ർ​ ​മു​ഖ്യ​മ​ന്ത്രി​ക്കും​ ​വി​ദ്യാ​ഭ്യാ​സ​ ​മ​ന്ത്രി​ക്കും​ ​ക​ത്ത് ​ന​ൽ​കി​യ​ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ​മ​ന്ത്രി​യു​ടെവി​ശ​ദീ​ക​ര​ണം.​ ​മ​ല​യാ​ളം​ ​അ​ക്ഷ​ര​മാ​ല​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ​ ​ഉ​ൾ​പ്പെ​ടു​ത്താ​ൻ​ ​നേ​ര​ത്തെ​ ​തീ​രു​മാ​നി​ച്ച​തും,​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​വാ​ർ​ത്ത​ ​വ​ന്ന​തു​മാ​ണ്.​ ​ഇ​പ്പോ​ൾ​ ​ഈ​ ​പ്ര​സ്താ​വ​ന​ ​എ​ങ്ങ​നെ​ ​വ​ന്നു​വെ​ന്ന് ​മ​ന​സി​ലാ​കു​ന്നി​ല്ല.​ 2022​-23​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷം​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ല​ഭ്യ​മാ​കു​ന്ന​ ​മ​ല​യാ​ളം​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ​ ​അ​ക്ഷ​ര​മാ​ല​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​കെ.​പി.​ബി.​എ​സി​ൽ​ ​അ​ച്ച​ടി​ ​ആ​രം​ഭി​ച്ചു​ ​ക​ഴി​ഞ്ഞ​താ​യും​ ​മ​ന്ത്രി​ ​വ്യ​ക്ത​മാ​ക്കി.
പാ​ഠ്യ​പ​ദ്ധ​തി​ ​പ​രി​ഷ്‌​ക​ര​ണ​ ​ന​ട​പ​ടി​ക​ൾ​ ​ആ​രം​ഭി​ച്ചെ​ങ്കി​ലും​ ​പ​രി​ഷ്‌​ക​രി​ച്ച​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ ​ല​ഭ്യ​മാ​കാ​ൻ​ 2​ ​വ​ർ​ഷ​മെ​ങ്കി​ലും​ ​വേ​ണ്ടി​വ​രും.​ ​നി​ല​വി​ലെ​ ​ഒ​ന്നാം​ ​ക്ലാ​സി​ലെ​ ​ഭാ​ഗം​ ​മൂ​ന്നി​ലും​ ,​ര​ണ്ടാം​ ​ക്ലാ​സി​ലെ​ ​ഭാ​ഗം​ ​ര​ണ്ടി​ലും​ ​അ​ക്ഷ​ര​മാ​ല​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​അ​ച്ച​ടി​ ​പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ​തീ​രു​മാ​നം.​ ​ലി​പി​ ​പ​രി​ഷ്ക​ര​ണ​ ​സ​മി​തി​യു​ടെ​ ​റി​പ്പോ​ർ​ട്ട് ​അ​നു​സ​രി​ച്ചു​ള്ള​താ​ണ് ​അ​ക്ഷ​ര​മാ​ല.​ ​ആ​ദ്യ​ഭാ​ഗം​ ​പാ​ഠ​പു​സ്ത​ക​ങ്ങ​ൾ​ ​നേ​ര​ത്തേവി​ത​ര​ണം​ ​ചെ​യ്തി​രു​ന്നു.

Advertisement
Advertisement