അഗ്നിപഥ്: കോൺഗ്രസ് സമരം ചെയ്യുന്നവർക്കൊപ്പം - ഉണ്ണിത്താൻ
കാസർകോട്: 'അഗ്നിപഥ് പദ്ധതി'ക്കെതിരെ ന്യൂഡൽഹിയിലെ ജന്തർ മന്ദിറിൽ നടക്കുന്ന സത്യാഗ്രഹ പന്തൽ സന്ദർശനം നടത്തി ഇന്ത്യൻ യുവത്വത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. കൊവിഡ് മഹാമാരി കാരണം, ലക്ഷോപലക്ഷം ഉദ്യോഗാർത്ഥികളാണ് കായിക ക്ഷമതയും മെഡിക്കൽ ടെസ്റ്റും കഴിഞ്ഞ് എഴുത്തുപരീക്ഷയ്ക്കായി കാത്തിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ പുതിയ തീരുമാനം കേരളത്തിൽ നിന്നുള്ള 7000 ത്തോളം ഉദ്യോഗാർത്ഥികൾ അടക്കം നിരവധി ഇന്ത്യൻ യുവാക്കളിലാണ് ആശങ്കയുടെ കരിനിഴൽ വീഴ്ത്തിയിരിക്കുന്നത്. അക്രമസക്തമായ സമരമുറകളെ കോൺഗ്രസ് അനുകൂലിക്കുന്നില്ല, എങ്കിലും സമാധാനപരമായി സമരം ചെയ്യുന്ന ഇന്ത്യൻ യുവാക്കൾക്കൊപ്പം തങ്ങളുണ്ടാകും. കേന്ദ്ര സർക്കാർ നയം തിരുത്തുകയോ പദ്ധതി പിൻവലിക്കുകയോ ചെയ്യണമെന്നും അതുവരെ സമരം ചെയ്യുന്ന പാവം ഉദ്യോഗാർത്ഥികൾക്ക് പൂർണ്ണ പിന്തുണ കോൺഗ്രസ് പാർട്ടി നൽകുമെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി പറഞ്ഞു