ആർ. വെങ്കട്ടരാമൻ നിര്യാതനായി

Monday 20 June 2022 2:05 AM IST
ആർ. വെങ്കട്ടരാമൻ

കൊച്ചി: കടവന്ത്ര ഇന്ദിരാനഗറിൽ ആർ. വെങ്കട്ടരാമൻ (81) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 5ന് രവിപുരം ശ്‌മശാനത്തിൽ. കടവന്ത്രയിലെ എബ്രഹാം തോമസ് ആൻഡ് കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്നു. തൃശൂർ പൂങ്കുന്നം മോഹൻബാഗിൽ പരേതനായ രാമസ്വാമി അയ്യരുടെയും ശരദാംബാളുടെയും മകനാണ്. എസ്.ടി.സിയിൽ മാനേജരായും മനോരാജ്യം പബ്ലിക്കേഷൻസിന്റെ പ്രസാധകനായും പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: കമല വെങ്കട്ടരാമൻ. മക്കൾ: സുനിത, ശ്വേത. മരുമക്കൾ: ശ്രീറാം, സുജയ്. സഹോദരങ്ങൾ: ഗുഡ്‌നൈറ്റ് മോഹൻ, ഷോഗൺ രാജു, മീനാക്ഷി അനന്തകൃഷ്ണൻ, ശാന്ത രാമഗണേശൻ, സീതലക്ഷ്‌മി രാമയ്യർ, രാജേശ്വരി ഈശ്വരൻ.