റവ.ഡോ.ജി. റോബിൻസൺ നിര്യാതനായി

Monday 20 June 2022 2:15 AM IST

റവ.ഡോ.ജി.റോബിൻസൺ

സി.എസ്.ഐ ഡിസ്ട്രിക്ട് മുൻ ചെയർമാൻ

അമരവിള: പെരുമ്പോട്ടുകോണം ഓണംകോട് ബഥേൽ ഹൗസിൽ റവ. ഡോ. ജി.റോബിൻസൺ (94 ) നിര്യാതനായി.തെക്കൻ കേരളത്തിലെ ക്രൈസ്തവ വിശ്വാസികളുടെ ജീവിതത്തിൽ ആഴത്തിൽ സ്വാധീനം ചെലുത്തിയ സഭാ ശുശ്രൂഷകനായിരുന്നു .

പരശുവയ്ക്കൽ പുരവൂരിൽ 1928 സെപ്റ്റംബർ 28 ന് ഗബ്രിയേൽ - ജ്ഞാനമ്മ ദമ്പതികളുടെ മകനായി ജനിച്ചു. പാറശ്ശാലയിലായിരുന്നു ഹൈസ്കൂൾ വിദ്യാഭ്യാസം. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്ന് ഇന്റർമീഡിയറ്റും ,യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് ബിരുദവും നേടി. സെമിനാരി പഠനം പൂർത്തിയാക്കിയ ശേഷം സി.എസ്.ഐ യുടെ നിരവധി സഭകളിൽ ശുശ്രൂഷകനായും ഡിസ്ട്രിക്റ്റ് ചെയർമാനായും പ്രവർത്തിച്ചു. മികച്ച വാഗ്മിയും നിരവധി ഗ്രന്ഥങ്ങളുടെ കർത്താവും കൗൺസലിംഗ് വിദഗ്ദ്ധനുമായിരുന്നു.

ഭാര്യ: പരേതയായ ലില്ലി (റിട്ട. ഹെഡ് മിസ്ട്രസ്).മക്കൾ: റവ: എ.ആർ.സുശീൽ (സി.എസ് ഐ പളുകൽ ഡിസ്ട്രിക്ട് ചെയർമാൻ), എ.ആർ. മനോജ് (കോയമ്പത്തൂർ ), എ.ആർ.റോയി (റിട്ട. കെ.എസ്.ഇ.ബി), എ.ആർ. ചിത്ര (അദ്ധ്യാപിക,ബഹറിൻ). മരുമക്കൾ: സുനിതാ റാണി (ഹയർ സെക്കൻഡറി അദ്ധ്യാപിക), ജയന്തി (കോയമ്പത്തൂർ ), സുജാ റാണി (ജയിൽ വകുപ്പ് ),സതീഷ് പോൾ (അദ്ധ്യാപകൻ,ബഹറിൻ ) .സംസ്കാര ശുശ്രൂഷ : 21 ന് ഉച്ചകഴിഞ്ഞ് 3 ന് ഓണംകോട് വീട്ടുവളപ്പിൽ .

ഫോട്ടോ: റവ.ഡോ.ജി.റോബിൻസൺ