ഫീസ് മേൽനോട്ട സമിതി ജ. കെ.കെ.ദിനേശൻ അദ്ധ്യക്ഷൻ

Monday 20 June 2022 2:17 AM IST

തിരുവനന്തപുരം : മെഡിക്കൽ ,എൻജിനീയറിംഗ് അടക്കമുള്ള പ്രൊഫഷണൽ കോഴ്‌സുകളിലേക്കുള്ള ഫീസ് നിർണ്ണയത്തിനും പ്രവേശന മേൽനോട്ടത്തിനുമുള്ള സമിതിയുടെ അദ്ധ്യക്ഷനായി റിട്ട. ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് കെ.കെ. ദിനേശനെ നിയമിച്ച് ഉത്തരവിറങ്ങി.നിലവിലെ ചെയർമാൻ ജസ്റ്റിസ് ആർ. രാജേന്ദ്രബാബുവിന്റെ കാലാവധി അവസാനിച്ചതിനാലാണ് പുതിയ നിയമനം .