യു.എസ് സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്കെന്ന് റിപ്പോർട്ട്

Tuesday 21 June 2022 12:53 AM IST

വാഷിംഗ്ടൺ: 2022 സാമ്പത്തികവർഷത്തിന്റെ നാലാംപാദത്തോടെ അമേരിക്കൻ സമ്പദ്‌വ്യവസ്ഥ മാന്ദ്യത്തിലേക്ക് വീഴാൻ സാദ്ധ്യതയുണ്ടെന്ന് ജാപ്പനീസ് ബ്രോക്കറേജ് ഏജൻസിയായ നോമുറയുടെ റിപ്പോർട്ട്. സമ്പദ്‌വ്യവസ്ഥയുടെ മന്ദഗതിയിലുള്ള വളർച്ചയും ഉയർന്ന നാണയപ്പെരുപ്പവുമാണ് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മോശമാകുന്ന ഉപഭോക്തൃവികാരം, ഊർജ, ഭക്ഷ്യവിതരണത്തിലെ അപാതകൾ, താഴേക്കിറങ്ങുന്ന ആഗോള വളർച്ചാവീക്ഷണം തുടങ്ങിയ ഘടകങ്ങൾ സമ്പദ്‌വ്യവസ്ഥയെ കൂടുതൽ സമ്മർദത്തിലാക്കുമെന്നും നിലവിലുള്ള നിരക്കുവർദ്ധന 2023 വരെ തുടരുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Advertisement
Advertisement