പി.എസ്.സി രണ്ടു തസ്‌തികകളിൽ ഓൺലൈൻ/ഒ.എം.ആർ പരീക്ഷ നടത്തും

Tuesday 21 June 2022 12:07 AM IST

തിരുവനന്തപുരം: ആർക്കിയോളജി വകുപ്പിൽ റിസർച്ച് ഓഫീസർ (കാറ്റഗറി നമ്പർ 506/2021), കേരള ഹയർ സെക്കൻഡറി വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) സംസ്‌കൃതം (കാറ്റഗറി നമ്പർ 735/2021) എന്നീ തസ്തികകളിൽ ഓൺലൈൻ/ഒ.എം.ആർ പരീക്ഷ നടത്താൻ ഇന്നലെ ചേർന്ന പി.എസ് .സി യോഗം തീരുമാനിച്ചു.


ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും

നിയമവകുപ്പിൽ (ഗവ. സെക്രട്ടേറിയറ്റ്) അസിസ്റ്റന്റ് കന്നഡ ട്രാൻസ്ലേറ്റർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 482/2020),ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (കൗമാരഭൃത്യ) (കാറ്റഗറി നമ്പർ 112/2021),ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (രോഗനിദാന) (കാറ്റഗറി നമ്പർ 113/2021),ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (രചന ശരീര) (ഒന്നാം എൻ.സി.എ മുസ്ലീം) (കാറ്റഗറി നമ്പർ 158/2021),ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (പഞ്ചകർമ) (ഒന്നാം എൻ.സി.എ. എസ്.സി) (കാറ്റഗറി നമ്പർ 242/2021), ഇൻഷ്വറൻസ് മെഡിക്കൽ സർവ്വീസസിൽ ഡയറ്റീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 394/2019), കണ്ണൂർ ജില്ലയിൽ തുറമുഖ വകുപ്പിൽ ലൈറ്റ് കീപ്പർ ആന്റ് സിഗ്നലർ (എൻ.സി.എ ഈഴവ ) (കാറ്റഗറി നമ്പർ 383/2019), തിരുവനന്തപുരം ജില്ലയിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (ഒന്നാം എൻ.സി.എ മുസ്ലീം) (കാറ്റഗറി നമ്പർ 244/2021), പാലക്കാട്, കാസർഗോഡ് ജില്ലകളിൽ വിവിധ വകുപ്പുകളിൽ സർജന്റ് (കാറ്റഗറി നമ്പർ 143/2021), തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ വിവിധ വകുപ്പുകളിൽ സർജന്റ് (കാറ്റഗറി നമ്പർ 100/2019) എന്നീ തസ്തികകളിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

Advertisement
Advertisement