എസ്.എസ്.എൽ.സി പുനർമൂല്യനിർണയം അപേക്ഷ 21ന് നാലുമണി വരെ

Tuesday 21 June 2022 12:00 AM IST

തിരുവനന്തപുരം: എസ്.എസ്.എൽ.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനർമൂല്യ നിർണയം, ഫോട്ടോകോപ്പി, സ്‌ക്രൂട്ടിണി എന്നിവയ്‌ക്കായുള്ള ഓൺലൈൻ അപേക്ഷകൾ ഔദ്യോഗിക വെബ്‌സൈറ്റായ https://sslcexam.kerala.gov.in ൽ 21വൈകിട്ട് 4 മണിവരെ വരെ Revaluation/Photocopy/Scrutiny Applications എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. ഒറ്റഅപേക്ഷയാണ് നൽകേണ്ടത്. അപേക്ഷയിൽ Edit ബട്ടൺ ഉപയോഗിച്ച് വിവരങ്ങൾ തിരുത്താനും ഉൾപ്പെടുത്താനും സാധിക്കും. കൺഫർമേഷൻ നൽകി പ്രിന്റൗട്ടും ഫീസും സ്‌കൂളിൽ 21ന് വൈകിട്ട് 4നുള്ളിൽ നൽകണം. കൺഫർമേഷനുശേഷം അപേക്ഷയിൽ തിരുത്തലുകൾക്ക് സാധിക്കില്ലെന്ന് പരീക്ഷാവിഭാഗം ജോയിന്റ് കമ്മിഷണർ അറിയിച്ചു.