വിസ്മയ കേസ് പ്രതി ജയിലിൽ തോട്ടക്കാരൻ, കൂലി 63 രൂപ

Monday 20 June 2022 11:32 PM IST

തിരുവനന്തപുരം: സ്ത്രീധന പീഡനത്തെ തുടർന്ന് കൊല്ലം സ്വദേശി വിസ്മയ (24) ജീവനൊടുക്കിയ കേസിൽ 10 വർഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട ഭർത്താവ് എസ്.കിരൺകുമാർ പൂജപ്പുര ജയിലിൽ തോട്ടക്കാരൻ. സെൻട്രൽ ജയിലിലെ തോട്ടത്തിൽ രാവിലെ ഏഴോടെ ജോലി തുടങ്ങും. മുൻ മോട്ടർ വെഹിക്കിൾ ഇൻസ്‌പെക്ടറായ കിരണിന് ദിവസം 63 രൂപയാണ് വേതനം. ഒരു വർഷം കഴിഞ്ഞാൽ ഇത് 127 രൂപയാക്കും.

അഞ്ചാം ബ്ലോക്കിലെ തടവുകാരനാണ് കിരൺ. രാവിലെയും ഉച്ചയ്ക്കും ഭക്ഷണത്തിന് ഇടവേളയുണ്ട്. വൈകിട്ട് ചായ ലഭിക്കും. 5.45ന് തിരികെ സെല്ലിലേക്ക്. കിരൺ അടക്കമുള്ള തടവുകാരാണ് മതിൽക്കെട്ടിനുള്ളിലെ കൃഷിയും അലങ്കാരച്ചെടികളും പരിപാലിക്കേണ്ടത്.

.