കോളേജ്, ആശുപത്രി വികസനം; എൻ.എസ്.എസിന് 138 കോടിയുടെ ബഡ്ജറ്റ്

Monday 20 June 2022 11:55 PM IST

പെരുന്ന: വിദ്യാഭ്യാസം, ആരോഗ്യം, സേവന മേഖലകൾക്ക് മുൻതൂക്കം നൽകിയുള്ള എൻ.എസ്.എസ് ബഡ്ജറ്റ് പെരുന്നയിലെ ആസ്ഥാനത്ത് നടന്ന സമ്മേളനത്തിൽ ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ അവതരിപ്പിച്ചു. 138 കോടി രൂപ വരവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്നു.കഴിഞ്ഞ തവണ 132 കോടിയുടേതായിരുന്നു ബഡ്ജറ്റ്.

സംരംഭകത്വ ഗ്രൂപ്പുകൾ 1000 ആയി വർദ്ധിപ്പിക്കും. പെരുന്നയിലെ എൻ.എസ്.എസ് കൺവെൻഷൻ സെന്ററിന് അടക്കം മരാമത്ത് പണികൾക്കായി ജനറൽ വിഭാഗത്തിൽ 14 കോടിരൂപയും എയ്ഡഡ് സ്‌കൂളുകളുടെ അറ്റകുറ്റപ്പണികൾക്കായി 2.31 കോടി രൂപയും ചെലഴിക്കും. എയ്ഡഡ് കോളേജുകളിൽ പുതിയ കോഴ്സുകൾക്ക് രണ്ട് ലക്ഷം രൂപയും വിവിധ തോട്ടങ്ങളിലെ കൃഷിക്ക് 1.62 കോടിയും ഗുരുവായൂരിലെ പഴയ ഗസ്റ്റ് ഹൗസിൽ മരാമത്ത് പണികൾക്ക് 10 ലക്ഷം രൂപയും ഉൾക്കൊള്ളിച്ചു.

ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പ്രസിഡന്റ് പി.എൻ. നരേന്ദ്രനാഥൻ നായർ പങ്കെടുത്തില്ല. ഡയറക്ടർ ബോർഡ് അംഗം എം. സുരേശൻ അദ്ധ്യക്ഷത വഹിച്ചു.

ഭവന നിർമ്മാണം, വിവാഹം 2 കോടി

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സമുദായാംഗങ്ങൾക്ക് ഭവന നിർമ്മാണം, വിദ്യാഭ്യാസ വായ്പ, വിവാഹം - 2 കോടി

 പന്തളം ആശുപത്രിക്ക് 56 ലക്ഷവും പെരുന്ന ആശുപത്രിക്ക് 10 ലക്ഷവും കറുകച്ചാൽ ആശുപത്രിക്ക് 25 ലക്ഷവും

 2023ലെ മന്നം ജയന്തി ആഘോഷത്തിന് 50 ലക്ഷം. വിവിധ എൻഡോവ്മെന്റ് സ്കോളർഷിപ്പുകൾക്ക് 1.50 ലക്ഷം

 ഹെഡ് ഓഫീസ് കോമ്പൗണ്ട് കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്ക് ഒരുകോടി

 കരയോഗ തലത്തിലെ ആദ്ധ്യാത്മിക പഠനകേന്ദ്രങ്ങൾക്ക് 50 ലക്ഷം. ശ്രീപദ്മനാഭാ തന്ത്ര വിദ്യാപീഠത്തിന് 15 ലക്ഷം