ഹരി എസ്. കർത്തയുടെ മാതാവ് നിര്യാതയായി
Tuesday 21 June 2022 12:46 AM IST
തിരുവനന്തപുരം:ഗവർണർ ആരിഫ് മുഹമ്മദ്ഖാന്റെ അഡിഷണൽ പ്രൈവറ്റ് സെക്രട്ടറി ഹരി എസ്. കർത്തയുടെ മാതാവ് ഈഞ്ചയ്ക്കൽ മഠത്തുവിളാകം ലെയിൻ അക്ഷരവീഥി റോഡ് പി.ജി.ആർ.എ.എം 10ൽ ശ്യാമള കർത്ത (88) നിര്യാതയായി. ഭർത്താവ് പരേതനായ ജി.എസ്. കർത്ത (മുൻ പ്രത്യേക ലേഖകൻ, ടൈംസ് ഒഫ് ഇന്ത്യ). മറ്റു മക്കൾ: സരസ്വതി കർത്ത(ബംഗളൂരു), കൃഷ്ണൻ കർത്ത(ഹൈക്കോടതി അഭിഭാഷകൻ). മരുമക്കൾ: കേണൽ നന്ദകുമാരൻ തമ്പി, സ്വരൂപ കർത്ത(തിരുവനന്തപുരം പ്രസ്ക്ളബ് അദ്ധ്യാപിക), രാജശ്രീ (ആക്കുളം സെന്റർ ഫോർ എർത്ത് സയൻസ്).