കെ എസ് ആർ ടി സി ജീവനക്കാർക്ക് ആശ്വാസമായി ഹെെക്കോടതിയുടെ ഇടക്കാല ഉത്തരവ്, അഞ്ചാം തീയതിക്ക് മുൻപ് ശമ്പളം നൽകണം
Tuesday 21 June 2022 4:39 PM IST
കൊച്ചി: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ആശ്വാസമേകുന്ന ഇടക്കാല ഉത്തരവുമായി ഹെെക്കോടതി. ജീവനക്കാർക്ക് എല്ലാമാസവും അഞ്ചാം തീയതിയ്ക്ക് മുൻപ് ശമ്പളം നൽകണമെന്ന് കോടതി സർക്കാരിനോട് നിർദേശിച്ചു.
ഭരിക്കുന്നവർ കൃത്യമായി അക്കാര്യം ചെയ്തേ പറ്റൂ. 3500 കോടി രൂപയുടെ ബാദ്ധ്യതയിൽ തീരുമാനമെടുക്കാതെ കെ.എസ്.ആർ.ടി.സിക്ക് രക്ഷപ്പെടാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കിട്ടുന്ന വരുമാനമെല്ലാം ബാങ്ക് കൺസോഷ്യത്തിലേക്ക് പോകുകയാണ്. ഉന്നത തലത്തിലുള്ള ഓഡിറ്റ് കെ.എസ്.ആർ.ടി.സിയിൽ വേണമെന്ന് കോടതി നിർദേശിച്ചു. എട്ട് കോടി രൂപയെങ്കിലും വരുമാനം ലഭിച്ചാൽ കുഴപ്പമില്ലാതെ കാര്യങ്ങൾ നടക്കുമെന്ന് കെ.എസ്.ആർ.ടി.സി കോടതിയെ അറിയിച്ചു.