കെ.എസ്.ആർ.ടി.സിയിൽ 5ന് മുമ്പ് ശമ്പളം നൽകണം: ഹൈക്കോടതി

Wednesday 22 June 2022 12:59 AM IST

കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ ഡ്രൈവർ, കണ്ടക്‌ടർ, മെക്കാനിക്ക് തുടങ്ങിയ സാധാരണ ജീവനക്കാർക്ക് എല്ലാ മാസവും അഞ്ചാം തീയതിക്കു മുമ്പ് ശമ്പളം നൽകണമെന്നും അതു ചെയ്യാതെ പ്രൊഫഷണലിസവും കാര്യക്ഷമതയും കൈവരിക്കാൻ കഴില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ശമ്പളം വൈകുന്നതിനെതിരെ ജീവനക്കാരൻ ആർ. ബാജിയുൾപ്പെടെ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇക്കാര്യം പറഞ്ഞത്.

കോർപ്പറേഷന് 12100.34 കോടിയുടെ വായ്പാബാദ്ധ്യതയുണ്ടെന്ന് അധികൃതർ കഴിഞ്ഞ ദിവസം സത്യവാങ്മൂലം നൽകിയിരുന്നു. വായ്‌പ നിയന്ത്രിക്കാതെ കെ.എസ്.ആർ.ടി.സിയെ രക്ഷിക്കാനാവില്ലെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു.

കെ.എസ്.ആർ.ടി.സിയിലെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഉന്നതതല സമിതി യോഗം ഉടൻ ചേരുമെന്ന് സർക്കാർ അറിയിച്ചു. കോർപ്പറേഷന്റെ വരുമാനം അതത് മാസത്തെ ശമ്പളം നൽകുന്നതിന് ഉപയോഗിക്കാൻ സംവിധാനം വേണമെന്നും വായ്പകളും ഓവർഡ്രാഫ്‌റ്റും നിയന്ത്രിക്കണമെന്നും അഭിപ്രായപ്പെട്ട ഹൈക്കോടതി, ഉന്നതതല സമിതിയോഗം ഇക്കാര്യങ്ങൾ പരിഗണിക്കുമെന്ന പ്രതീക്ഷ പങ്കുവച്ചു. ഹർജി ജൂലായ് ഒന്നിലേക്ക് മാറ്റി.

സ​ർ​ക്കാർ 50​ ​കോ​ടി ന​ൽ​കേ​ണ്ടി​ ​വ​രും

​ശ​മ്പ​ള​ത്തി​ന് ​മു​ൻ​ഗ​ണ​ ​ന​ൽ​ക​ണ​മെ​ന്ന​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യി​ൽ​ ​ന​ട​പ്പാ​ക്ക​ണ​മെ​ങ്കി​ൽ​ ​സ​ർ​ക്കാ​ർ​ ​നി​ശ്ചി​ത​ ​കാ​ല​ത്തേ​ക്കെ​ങ്കി​ലും​ ​പ്ര​തി​മാ​സം​ 50​ ​കോ​ടി​യു​ടെ​ ​സാ​മ്പ​ത്തി​ക​ ​സ​ഹാ​യം​ ​ന​ൽ​കേ​ണ്ടി​ ​വ​രും.
പെ​ൻ​ഷ​നു​ള്ള​ 65​ ​കോ​ടി​ ​രൂ​പ​യ്ക്ക് ​പു​റ​മെ​ ​മാ​സം​ 30​ ​കോ​ടി​ ​രൂ​പ​ ​ഇ​പ്പോ​ൾ​ ​സ​ർ​ക്കാ​ർ​ ​ന​ൽ​കു​ന്നു​ണ്ട്.​ ​വാ​യ്പാ​ ​തി​രി​ച്ച​ട​വി​നു​ ​ന​ൽ​കു​ന്ന​ ​ഈ​ ​തു​ക​ ​മി​ക്ക​പ്പോ​ഴും​ ​വൈ​കി​യാ​ണ് ​ല​ഭി​ക്കു​ന്ന​ത്.​ ​ഇ​ത് ​കൃ​ത്യ​മാ​യി​ ​ന​ൽ​കി​യാ​ൽ​ 3200​ ​കോ​ടി​യു​ടെ​ ​വാ​യ്പാ​ ​ബാ​ദ്ധ്യ​ത​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് ​ഒ​ഴി​വാ​കും​ ​വാ​യാ​പാ​ ​തി​രി​ച്ച​ട​വ് ​മു​ട​ക്കു​ക​ ​പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​അ​ധി​കൃ​ത​ർ​ ​ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.​ ​വാ​യ്പാ​ ​ക​രാ​ർ​ ​ഒ​പ്പി​ടു​ന്ന​ ​സ​മ​യ​ത്ത് ​ത​ന്നെ​ ​തു​ക​ ​എ​ടു​ക്കാ​നു​ള്ള​ ​അ​വ​കാ​ശം​ ​എ​സ്‌​ക്രോ​ ​അ​ക്കൗ​ണ്ട് ​സം​വി​ധാ​ന​ത്തി​ലൂ​ടെ​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ന​ൽ​കി​യി​രു​ന്നു​ . ​അ​ധി​ക​ ​വാ​യ്പ​യ്ക്ക് ​സാ​ധ്യ​ത​യി​ല്ല.​ ​മ​റ്റ് ​ധ​ന​ ​സ​മാ​ഹ​ര​ണ​വും​ ​പ്രാ​യോ​ഗി​ക​മ​ല്ല.

മ​റ്റേ​ ​കെ​-​യ്ക്ക്കൊ​ടു​ക്കു​ന്ന​ ​പ്രാ​ധാ​ന്യം
കെ.​എ​സ്.​ആ​ർ.​ടി.​സി​ക്കും​ ​വേ​ണം

കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ​യും​ ​പേ​രു​ ​തു​ട​ങ്ങു​ന്ന​ത് ​'​കെ​'​ ​യി​ലാ​ണെ​ന്നും​ ​മ​റ്റു​ ​'​കെ​'​ ​യ്ക്ക് ​(​കെ​ ​-​ ​റെ​യി​ലി​ന്)​ ​ന​ൽ​കു​ന്ന​ ​പ്രാ​ധാ​ന്യം​ ​ഇ​തി​നും​ ​ന​ൽ​ക​ണ​മെ​ന്നും​ ​ഹൈ​ക്കോ​ട​തി​ ​പ​റ​ഞ്ഞു.
കെ.​എ​സ്.​ ​ആ​ർ.​ടി.​സി​ ​നി​റു​ത്തി​യാ​ലു​ള്ള​ ​സാ​മൂ​ഹ്യ​ ​പ്ര​ത്യാ​ഘാ​തം​ ​ഭ​യ​ങ്ക​ര​മാ​യി​രി​ക്കു​മെ​ന്നും​ ​ജ​സ്റ്റി​സ് ​ദേ​വ​ൻ​ ​രാ​മ​ച​ന്ദ്ര​ൻ​ ​പ​റ​ഞ്ഞു.
കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ​ ​സ്ഥി​തി​ ​വ്യ​ക്ത​മാ​ക്കി​ ​ധ​വ​ള​പ​ത്രം​ ​പോ​ലെ​ ​ഒ​രു​ ​പേ​പ്പ​ർ​ ​ഉ​ണ്ടാ​ക്കേ​ണ്ട​ ​സ​മ​യം​ ​അ​തി​ക്ര​മി​ച്ചു.​ ​ജ​ന​ങ്ങ​ൾ​ക്കു​ ​കൊ​ടു​ക്കാ​ന​ല്ല,​ ​എ​വി​ടെ​ ​നി​ൽ​ക്കു​ന്നു​ ​എ​ന്ന​റി​യാ​നാ​ണി​ത്.​ ​ശ​മ്പ​ളം​ ​വൈ​കു​ന്ന​തി​നെ​തി​രെ​ ​ചി​ല​ ​ജീ​വ​ന​ക്കാ​ർ​ ​ന​ൽ​കി​യ​ ​ഹ​ർ​ജി​ ​പ​രി​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു​ ​കോ​ട​തി.
12​ ​മ​ണി​ക്കൂ​റൊ​ക്കെ​ ​തു​ട​ർ​ച്ച​യാ​യി​ ​ജോ​ലി​ ​ചെ​യ്യേ​ണ്ടി​ ​വ​രു​ന്നു​ണ്ടെ​ന്നു​ ​ചി​ന്തി​ക്കാ​നാ​വു​മോ.​ ​അ​വ​രും​ ​മ​നു​ഷ്യ​ര​ല്ലേ​?​ ​ര​ക്ത​സ​മ്മ​ർ​ദ്ദ​മ​ട​ക്ക​മു​ള്ള​ ​രോ​ഗ​ങ്ങ​ൾ​ ​വ​രി​ല്ലേ​?​ ​ആ​രോ​ഗ്യം​ ​ന​ശി​ക്കി​ല്ലേ​?​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ​ ​വ​രു​മാ​നം​ ​ഇ​വ​രു​ടെ​ ​അ​ദ്ധ്വാ​ന​മാ​ണ്.​ ​വ​രു​മാ​ന​ത്തി​ൽ​ ​നി​ന്ന് ​ഇ​വ​രു​ടെ​ ​ശ​മ്പ​ളം​ ​ആ​ദ്യം​ ​ന​ൽ​ക​ണ​മെ​ന്ന് ​കോ​ട​തി​ ​പ​റ​ഞ്ഞു.
വാ​യ്പ,​ ​ഒ.​ഡി​ ​ബാ​ദ്ധ്യ​ത​ക​ൾ​ ​ഒ​ഴി​വാ​ക്കി​യാ​ൽ​ ​ന​ഷ്ട​മി​ല്ലാ​തെ​ ​തു​ട​രാ​നാ​വും.​ ​എ​ന്തി​നാ​ണ് ​ഇ​ത്ര​യും​ ​വാ​യ്പ​ ​എ​ടു​ത്ത​തെ​ന്ന് ​ഓ​ഡി​റ്റ് ​ചെ​യ്യ​ണം.​ഡ്രൈ​വ​ർ​മാ​രും​ ​ക​ണ്ട​ക്ട​ർ​മാ​രും​ ​മെ​ക്കാ​നി​ക്കു​ക​ളു​മൊ​ക്കെ​ ​ചോ​ര​ ​നീ​രാ​ക്കി​യാ​ണ് ​വ​രു​മാ​നം​ ​ഉ​ണ്ടാ​ക്കി​ക്കൊ​ടു​ക്കു​ന്ന​ത്.​ ​അ​തു​ ​മ​റ​ക്കാ​ൻ​ ​പ​റ്റു​മോ?
അ​വ​ർ​ ​സാ​ധാ​ര​ണ​ക്കാ​രാ​ണ്.​ ​കു​ട്ടി​ക​ളു​ടെ​ ​ഫീ​സ്,​ ​മ​രു​ന്ന് ...​ ​ഇ​തി​നൊ​ക്കെ​ ​അ​വ​ർ​ക്ക് ​ക​ടം​ ​വാ​ങ്ങേ​ണ്ടി​ ​വ​രു​ന്നു.​ ​ശ​മ്പ​ളം​ ​കൈ​പ്പ​റ്റി​യി​ട്ട് ​മ​റ്റു​ ​കാ​ര്യ​ങ്ങ​ൾ​ക്കാ​യാ​ണ് ​അ​വ​ർ​ ​സ​മ​രം​ ​ചെ​യ്യു​ന്ന​തെ​ങ്കി​ൽ​ ​എ​തി​ർ​ക്കാ​ൻ​ ​കോ​ട​തി​യും​ ​മു​ന്നി​ലു​ണ്ടാ​വും.
ടി​ക്ക​റ്റി​ത​ര​ ​വ​രു​മാ​ന​വും​ ​ഭൂ​മി​യും​ ​മ​റ്റ് ​ആ​സ്തി​ക​ളും​ ​ഉ​പ​യോ​ഗി​ച്ച് ​എ​ങ്ങ​നെ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​മെ​ന്നു​ ​നോ​ക്ക​ണ​മെ​ന്നും​ ​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.