വെള്ളക്കെട്ട് ബുദ്ധിമുട്ടായി

Wednesday 22 June 2022 12:33 AM IST
വെച്ചുച്ചിറ എ.ടി.എം ഓഡിറ്റോറിയത്തിനു മുൻപിലെ വെള്ളക്കെട്ട്

റാന്നി : വെച്ചുച്ചിറ എ.ടി.എം ഓഡിറ്റോറിയത്തിന് മുൻപിലെ വെള്ളക്കെട്ട് യാത്രക്കാർക്ക് ബുദ്ധിമുട്ടായി.ഉന്നത നിലവാരത്തിൽ റോഡുപണി പൂർത്തിയായപ്പോൾ ഒഴുകിയെത്തുന്ന വെള്ളം ഓടയിലേക്ക് പോകാൻ സംവിധാനമില്ലാത്തതിനാലാണ് വെള്ളക്കെട്ടുണ്ടാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു. ബസ് സ്റ്റാൻഡ് മുതൽ ഒഴുകിവരുന്ന വെള്ളം മുമ്പുണ്ടായിരുന്ന ചെറിയ ചപ്പാത്ത് വഴി എതിർവശത്തുള്ള ഓടയിൽ എത്തിയിരുന്നതിനാൽ മുമ്പ് ഇവിടെ കാര്യമായ വെള്ളക്കെട്ട് ഉണ്ടായിരുന്നില്ല. വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Advertisement
Advertisement