യോഗാ ദിനാചരണം

Wednesday 22 June 2022 12:37 AM IST

മല്ലപ്പള്ളി : തുരുത്തിക്കാട് ബി.എ.എം കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ഭാഗമായി യോഗാ ദിനാചരണം നടത്തി. കല്ലൂപ്പാറ വെൽഫെയർ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബെൻസി അലക്സ് യോഗം ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.നീതു ജോർജ് അദ്ധ്യക്ഷത വഹിച്ചു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള സെമിനാർ യോഗാ പരിശീലക അധിഭാ കൃഷ്ണന്റെ നേതൃത്വത്തിൽ നടത്തി. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ ഡി.ശ്രീരേഷ് ,സുനിത കൃഷ്ണൻ, എബി ജോസഫ് ഇടിക്കുള, നവ്യ ഷാജി എന്നിവർ സംസാരിച്ചു.

Advertisement
Advertisement