വാതിൽപ്പടി സേവനം കർശനമാക്കും
Tuesday 21 June 2022 11:50 PM IST
തിരുവനന്തപുരം: വൈദ്യുതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ ജനങ്ങൾക്ക് അനായാസം ലഭിക്കുന്നതിന് വാതിൽപ്പടി സേവനം ആഗസ്റ്റ് മുതൽ സംസ്ഥാനം മുഴുവൻ കർശനമാക്കുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ഇതിന് ജനപ്രതിനിധികളുടെ മേൽനോട്ടം വേണം. കോഴിക്കോട്ടെ കൂമ്പാറ വൈദ്യുതി സെക്‌ഷൻ ഒാഫീസ് നിർമ്മാണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.