വിജയത്തിലും ഒരുമയോടെ അമിയും അഭിയും

Wednesday 22 June 2022 1:37 AM IST

കൊട്ടാരക്കര: എൽ.കെ.ജി മുതൽ ഒരേ ക്ലാസിൽ പഠിച്ചുവന്ന ഇരട്ടകളായ അമിയും അഭിയും പ്ലസ് ടു പരീക്ഷയിലും ഇരട്ടവിജയം ആവർത്തിച്ചു. ഓടനാവട്ടം ഐതറവീട്ടിൽ അശോകൻ ഐതറയുടെയും സിമിയുടെയും മക്കളായ അമിയും അഭിയുമാണ് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയത്. എഴുകോൺ ശ്രീനാരായണഗുരു സെൻട്രൽ സ്കൂളിൽ ഹൈസ്കൂൾ പഠനം പൂർത്തിയാക്കിയ ഇരുവരും ഓടനാവട്ടം കെ.ആർ.ജി.പി.എം എച്ച്.എസ്.എസിലാണ് പ്ളസ് ടു പഠനം നടത്തിയത്.

Advertisement
Advertisement