കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാനാകണം : മന്ത്രി

Thursday 23 June 2022 12:17 AM IST

തിരുവനന്തപുരം: ജനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി നൽകാൻ ആവശ്യമായ പദ്ധതികൾ ആവിഷ്ക്കരിക്കാൻ പഠനം നടത്തണമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. അപ്പോളോ ഡിമോറ ഹോട്ടലിൽ ക്ലീൻ എനർജി ഇന്നൊവേഷൻ ആൻഡ് ബിസിനസ് ഇൻകുബേഷൻ സെന്റർ ഉദ്ഘാടനവും ഇന്നൊവേഷൻ ചലഞ്ച് പ്രഖ്യാപനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്ത് 3000 ടി.എം.സി വെള്ളം കിട്ടും. ഇതിൽ 1900 ടി.എം.സിയും വൈദ്യുതി ഉൽപാദനത്തിന് ഉപയോഗിക്കാമെന്നാണ് പഠനറിപ്പോർട്ട്. നിലവിൽ ഉപയോഗിക്കുന്നത് 300 ടി.എം.സി മാത്രവും. ഇൗ അവസ്ഥമാറണം. സോളാർ പാനലുകളുടെ ചെലവും കുറയ്ക്കാനാകണം.

വ്യവസായമന്ത്രി പി.രാജീവ് മുഖ്യപ്രഭാഷണം നടത്തി. സ്റ്റാർട്ടപ്പുകൾ സജീവമാക്കാൻ വെർച്വൽഫണ്ട് രൂപീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ നിയമസഭാമണ്ഡലങ്ങളിലും ഇ ചാർജ്ജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുന്ന പദ്ധതി ഉടൻ പൂർത്തിയാകുമെന്ന് അദ്ധ്യക്ഷത വഹിച്ച ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു.