പന്തളം വലിയരാജ രേവതിനാൾ രാമവർമ്മ രാജ അന്തരിച്ചു
Wednesday 22 June 2022 11:58 PM IST
പത്തനംതിട്ട: പന്തളം കൊട്ടാരം വലിയരാജാ രേവതിനാൾ പി.രാമവർമ്മ രാജാ (103) അന്തരിച്ചു.
കരുവേലി ഇല്ലത്ത് ദേവദത്തൻ നമ്പൂതിരിയുടേയും പന്തളം ലക്ഷ്മിവിലാസം കൊട്ടാരത്തിൽ മംഗള തമ്പുരാട്ടിയുടേയും മകനായി 1919ലാണ് ജനനം. വാർദ്ധക്യകാല ബുദ്ധിമുട്ടുകളെ തുടർന്ന് കുറച്ചുനാളായി വിശ്രമത്തിലായിരുന്നു അദ്ദേഹം. പരേതയായ രുഗ്മിണി തമ്പുരാട്ടിയാണ് (ഹരിപ്പാട് അനന്തപുരം കൊട്ടാരം) ഭാര്യ.
2002 മേയ് 4ന് അന്ന് പന്തളം വലിയരാജയായിരുന്ന പുണർതം നാൾ രവിവർമ്മ രാജയുടെ മരണത്തെ തുടർന്നാണ് രാമവർമ്മ രാജാ പന്തളം കൊട്ടാരത്തിലെ വലിയ രാജയായത്.
ഡോ.എസ്.ആർ വർമ്മ,എ.ആർ.വർമ്മ,ശശി വർമ്മ (എസ്.ആർ വർമ്മ ആന്റ് കമ്പനി,മുംബയ്),രമ തമ്പുരാൻ എന്നിവരാണ് മക്കൾ. സുധ തമ്പുരാൻ,ഇന്ദിര തമ്പുരാൻ,രഞ്ജന,കൃഷ്ണകുമാർ എന്നിവർ മരുമക്കൾ. സംസ്‌കാരം വ്യാഴാഴ്‌ച ഉച്ചയ്‌ക്ക് ഒരുമണിയോടെ ഹരിപ്പാട് അനന്തപുരം കൊട്ടാരവളപ്പിൽ നടക്കും.