സെറ്റിൽ ഞാൻ സേഫ് ആയിരുന്നു, ഡിങ്കോൾഫി നായകനും മറ്റൊരാളും കൂടിയായിരുന്നുവെന്ന് നടി അപർണ ദാസ്
Thursday 23 June 2022 3:04 PM IST
മനോഹരം എന്ന ചിത്രം കണ്ടവരാരും ശ്രീജയെ മറക്കാനിടയില്ല. അപർണ ദാസാണ് ശ്രീജയായി എത്തിയത്. തുടർന്ന് ബീസ്‌റ്റിലൂടെ വിജയ‌്ക്കൊപ്പം തമിഴകത്തും ശ്രദ്ധേയയാകാൻ അപർണയ‌്ക്ക് കഴിഞ്ഞു. ഇപ്പോഴിതാ, ആന്റണി സോണി സംവിധാനം ചെയ്യുന്ന പ്രിയൻ ഓട്ടത്തിലാണ് എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലേക്ക് തിരികെ എത്തുകയാണ് നടി.
ചിത്രത്തിന്റെ അണിയറ വിശേഷങ്ങൾ പങ്കുവയ‌്ക്കുന്ന അപർണയുടെ അഭിമുഖം കാണാം.
വൗ സിനിമാസിന്റെ ബാനറിൽ എത്തുന്ന ചിത്രത്തിൽ ബിജു സോപാനം, ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം,ആർ ജെ. കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ, അനാർക്കലി മരിക്കാർ എന്നിവരാണ് മറ്റു താരങ്ങൾ.