ഫെഡറൽ ബാങ്ക് സ്കോളർഷിപ്പ്: അർഹരെ പ്രഖ്യാപിച്ചു

Friday 24 June 2022 3:34 AM IST

കൊച്ചി: ഫെഡറൽ ബാങ്കിന്റെ 2021-22 വർഷത്തെ ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോഴ്സ് പഠനത്തിനായി 159 പേർക്കാണ് സ്കോളർഷിപ്പ്.

കേരളം, മഹാരാഷ്‌ട്ര, തമിഴ്നാട്, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നുള്ള ഒന്നാംവർഷ എം.ബി.ബി.എസ്., എൻജിനിയറിംഗ്, ബിഎസ്.സി നഴ്‌സിംഗ്, എം.ബി.എ., ബിഎസ്.സി (നഴ്‌സിംഗ്), കാർഷിക സർവകലാശാലകൾ നടത്തുന്ന അഗ്രികൾച്ചറൽ സയൻസുമായി ബന്ധപ്പെട്ട കോർപ്പറേഷൻ ആൻഡ് ബാങ്കിംഗ് ഉൾപ്പെടെയുള്ള ബിഎസ്.സി (അഗ്രികൾച്ചർ) കോഴ്സുകൾ എന്നീ കോഴ്‌സ് വിദ്യാർത്ഥികളെയാണ് തിരഞ്ഞെടുത്തത്. ശ്രവണ, കാഴ്‌ച, സംസാരവൈകല്യമുള്ളവരും ഇതിലുൾപ്പെടുന്നു.

സാമൂഹിക, സാമ്പത്തികരംഗത്ത് പിന്നാക്കം നിൽക്കുന്നവർക്കും പ്രൊഫഷണൽ വിദ്യാഭ്യാസം പ്രാപ്തമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഫെഡറൽ ബാങ്ക് കെ.പി. ഹോർമിസിന്റെ സ്മരണാർത്ഥം സ്കോളർഷിപ്പ് നൽകുന്നത്.

Advertisement
Advertisement