മിൽമ ബിസിനസ് മീറ്റ് സംഘടിപ്പിച്ചു

Friday 24 June 2022 12:36 AM IST
milma

കോഴിക്കോട്: മിൽമ മലബാർ മേഖലാ യൂണിയനും കൺസ്യൂമർഫെഡും സംയുക്തമായി എച്ച്.ആർ.ഡി സെന്ററിൽ ബിസിനസ് മീറ്റ് സംഘടിപ്പിച്ചു. മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ.എസ്. മണി, കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ് എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ മീറ്റിംഗിൽ മലബാർ മേഖലാ യൂണിയൻ മാനേജിംഗ് ഡയറക്ടർ ഡോ.പി.മുരളിയും കൺസ്യൂമർ ഫെഡ് മാനേജിംഗ് ഡയറക്ടർ എം. സലീമും മറ്റു സീനിയർ ഉദ്യോഗസ്ഥരും സംബന്ധിച്ചു. കൺസ്യൂമർഫെഡ് ഔട്ട്‌ലെറ്റുകൾ വഴി മിൽമ ഉത്പന്നങ്ങളുടെ ലഭ്യത വർദ്ധിപ്പിക്കുന്നതിനും ഓണാഘോഷങ്ങളുടെ ഭാഗമായി കൺസ്യൂമർഫെഡ് വിപണിയിലിറക്കുന്ന ഓണക്കിറ്റിൽ മിൽമ ഉത്പ്പന്നങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നതിനും ധാരണയായി. 2 ലക്ഷം മിൽമ കിറ്റുകളാണ് ഇത്തരത്തിൽ കൺസ്യൂമർ ഫെഡ് വിപണന കേന്ദ്രങ്ങളിലൂടെ ഈ ഓണക്കാലത്ത് വിപണിയിലെത്തിക്കാൻ ഉദ്ദേശിക്കുന്നത്.