എക്കോൾ ഇന്റർനാഷണൽ സ്കൂൾ -ക്യൂ ഗാർഡൻ ഉദ്ഘാടനം നാളെ
Friday 24 June 2022 12:12 AM IST
കുറ്റ്യാടി: സിറാജുൽഹുദായിൽ ആരംഭിച്ച എക്കോൾ ഇൻറർനാഷണൽ സ്കൂളിന്റെയും ക്യൂ- ഗാർഡൻ ഗേൾസ് സ്കൂൾ ഒഫ് തഹ്ഫീളുൽ ഖുർആനിന്റെയും ഉദ്ഘാടനം നാളെ നടക്കും. വൈകിട്ട് 3ന് കുറ്റ്യാടി സിറാജുൽ ഹുദാ കാമ്പസിൽ നടക്കുന്ന ചടങ്ങിൽ അലി ബാഫഖി തങ്ങൾ, കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ, മന്ത്രിമാരായ വി.അബ്ദുറഹ്മാൻ, കെ.കൃഷ്ണൻകുട്ടി, കെ.മുരളീധരൻ എംപി, എം.എൽ.എമാരായ കുഞ്ഞമ്മദ് കുട്ടി, കെ.പി.മോഹനൻ, ഇ.കെ.വിജയൻ തുടങ്ങിയവർ പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ സി.കെ.റാഷിദ് ബുഖാരി, കൺവീനർ ഹുസൈൻ നാദാപുരം, മുഹമ്മദ് അസ്ഹരി, ബഷീർ അസ്ഹരി പേരോട് എന്നിവർ പങ്കെടുത്തു.