പാഠ്യാനുബന്ധ പ്രവർത്തന ഉദ്ഘാടനം
Friday 24 June 2022 12:49 AM IST
തിരുവല്ല : സെന്റ് തോമസ് ടി.ടി.ഐയുടെ പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ഡോ.ഗ്രിഗോറിയോസ് മാർ സ്തേഫാനോസ് എപ്പിസ്കോപ്പ ഉദ്ഘാടനം ചെയ്തു. ഡയറ്റ് പ്രിൻസിപ്പൽ പി.പി.വേണുഗോപാലൻ അദ്ധ്യക്ഷനായിരുന്നു. ഡോ.രമേശ് ഇളമൺ നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. മറിയാമ്മ വർക്കി, ഏ.വി.ജോർജ്, പ്രിൻസിപ്പൽ മറിയം തോമസ്, അശ്വതി ആർ, അഷ്‌ന ഡാനിയൽ, അൻസുജോൺ, അബിൻ ജേക്കബ്, രേഷ്മ എൽസ റെജി എന്നിവർ പ്രസംഗിച്ചു. കയ്യെഴുത്തു മാസിക പ്രകാശനം, പരിസ്ഥിതി - വായനദിന പ്രതിജ്ഞ, വൃക്ഷത്തൈ നടീൽ എന്നിവയ്ക്ക് രൂത്ത് അയ്ന കെ, ഷൈൻ സൂരജ്, അമൽ ആശിഷ്, സെബിൻ എന്നിവർ നേതൃത്വം നൽകി. കലാസംഗമം വിജയിക്ക് ഉപഹാരങ്ങളും പുസ്തകങ്ങളും വിതരണം ചെയ്തു.