ബാലസംഘം മണ്ണാർക്കാട് വില്ലേജ് സമ്മേളനം
Friday 24 June 2022 1:59 AM IST
മണ്ണാർക്കാട്: ബാലസംഘം മണ്ണാർക്കാട് വില്ലേജ് സമ്മേളനം പെരിമ്പടാരി ജി.എൽ.പി സ്‌കൂളിൽ നടന്നു. അദ്ധ്യാപക അവാർഡ് ജേതാവും സാഹിത്യകാരനുമായ കൃഷ്ണദാസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് വിഷ്ണു അദ്ധ്യക്ഷത വഹിച്ചു. അതുൽ, എൻ.അജീഷ് കുമാർ, കെ.പി.ജയരാജ്, എൻ.വി.കൃഷ്ണൻകുട്ടി, അഡ്വ. കെ.സുരേഷ്, പി.കെ.ഉമ്മർ, കെ.ആർ.സിന്ധു എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി ലിയ ഫാത്തിമ (പ്രസിഡന്റ്), സുബിൻ സുരേഷ് (സെക്രട്ടറി), എൻ.അജീഷ് കുമാർ (കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.