വ്യോമസേനയിൽ അഗ്നിവീർ ആകാം, അപേക്ഷ ക്ഷണിച്ചു

Friday 24 June 2022 12:04 AM IST

തിരുവനന്തപുരം: വ്യോമസേനയിൽ അഗ്നിവീറാകുന്നതിനുള്ള സെലക്ഷൻ ടെസ്റ്റിനായി അവിവാഹിതരായ ഭാരതീയ/നേപ്പാൾ പൗരന്മാരിൽ നിന്ന് ഭാരതീയ വ്യോമസേന അപേക്ഷ ക്ഷണിച്ചു. കമ്മിഷൻഡ് ഓഫീസർമാർ/ പൈലറ്റുമാർ/ നാവിഗേറ്റർമാർ എന്നിവരെ തിരഞ്ഞെടുക്കുന്നതിനല്ല ഈ സെലക്ഷൻ ടെസ്റ്റ്. ഓൺലൈൻ രജിസ്‌ട്രേഷൻ ഇന്ന് മുതൽ ജൂലായ് 5 ന് വൈകിട്ട് 5 മണി വരെ. ഓൺലൈനായി മാത്രമേ അപേക്ഷകൾ സ്വീകരിക്കൂ. രജിസ്ട്രേഷന് https://agnipathvayu.cdac.in