കുട്ടികളെ ക്ലാസ് മുടക്കി പരിപാടികളിൽ പങ്കെടുപ്പിക്കരുത്: മന്ത്രി

Friday 24 June 2022 12:00 AM IST
കുട്ടികളെ ക്ലാസ് മുടക്കി പരിപാടികളിൽ പങ്കെടുപ്പിക്കരുത്

തിരുവനന്തപുരം: കുട്ടികളെ ക്ലാസ് മുടക്കി പരിപാടികളിൽ പങ്കെടുപ്പിക്കരുതെന്നും ഇക്കാര്യം അദ്ധ്യാപകരും സ്‌കൂൾ അധികൃതരും പി.ടി.എയും ശ്രദ്ധിക്കണമെന്നും വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. തളിര് സ്‌കോളർഷിപ്പ് വിതരണവും സ്‌കോളർഷിപ്പ് രജിസ്‌ട്രേഷൻ ഉദ്ഘാടനവും ഗവ. കോട്ടൺഹിൽ സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

സർക്കാരിന് കീഴിൽ കുട്ടികൾക്കായി പ്രസിദ്ധീകരിക്കുന്ന ഏകമാസികയായ തളിര് സർഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനും വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുമെന്ന് മന്ത്രി പറഞ്ഞു. ജില്ലാതലത്തിൽ ഓരോ വിഭാഗത്തിലും ഏറ്റവും ഉയർന്ന് മാർക്ക് വാങ്ങുന്ന 30 കുട്ടികൾക്ക് 1000 രൂപ വീതവും അതിനുശേഷം വരുന്ന 50 കുട്ടികൾക്ക് 500 രൂപ വീതവുമാണ് തളിര് സ്‌കോളർഷിപ്പ്. ഓരോ ജില്ലയിലെയും ഏറ്റവും ഉയർന്ന മാർക്ക് വാങ്ങുന്ന വിദ്യാർത്ഥിക്കായിരിക്കും സംസ്ഥാനതലത്തിൽ പരീക്ഷയിൽ പങ്കെടുക്കാൻ അർഹത.

Advertisement
Advertisement