സൗജന്യ പഠന സഹായകിറ്റ്

Friday 24 June 2022 12:14 AM IST

പത്തനംതിട്ട : കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതി, കേരള ഓട്ടോ മൊബൈൽ വർക്ക്ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതികളിൽ അംഗങ്ങളായ തൊഴിലാളികളുടെ ഒന്നു മുതൽ അഞ്ച് വരെ പഠിക്കുന്ന കുട്ടികൾക്ക് പഠനസഹായമായി ബാഗ്, കുട, വാട്ടർ ബോട്ടിൽ, രണ്ട് നോട്ട് ബുക്ക് എന്നിവയടങ്ങുന്ന കിറ്റ് സൗജന്യമായി നൽകും. വിദ്യാർത്ഥിയുടെയും തൊഴിലാളിയുടെയും ആധാർ കാർഡ്, തൊഴിലാളിയുടെ ക്ഷേമനിധി അംഗത്വകാർഡ്, ലൈസൻസ് എന്നിവയുടെ പകർപ്പുകൾ അടക്കം തൊഴിലാളി വിഹിതം അടച്ച രസീത്, ഫോൺ നമ്പർകൂടി ഉൾപ്പെടുത്തി അപേക്ഷിക്കണം. http://kmtwwfb.org എന്ന വെബ്‌സൈറ്റിൽ നിന്നും അപേക്ഷ ലഭ്യമാണ്. pta.kmtwwfb@kerala.gov.in ലൂടെ പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സഹിതം ഇമെയിൽ ആയും അപേക്ഷ അയക്കാവുന്നതാണ്. അപേക്ഷ 25ന് വൈകിട്ട് അഞ്ചിന് മുമ്പായി സമർപ്പിക്കണം. ഫോൺ : 04682 320158.