തലസ്ഥാനത്ത് ജിനോമിക്സ് കേന്ദ്രം സ്ഥാപിക്കും
Friday 24 June 2022 12:17 AM IST
തിരുവനന്തപുരം: കൊവിഡുൾപ്പെടെയുള്ള പുതിയ രോഗങ്ങൾ തിരിച്ചറിഞ്ഞ് ചികിത്സയ്‌ക്കാ രീതികൾ കണ്ടെത്താൻ സഹായിക്കുന്ന ജീനുകളെയും ഡി.എൻ.എയേയും സൂക്ഷ്മാണുക്കളേയും വേർതിരിച്ച് പഠിക്കുന്ന ശാസ്ത്രമേഖലയായ ജിനോമിക്സിനെ അടിസ്ഥാനമാക്കിയുള്ള ഗവേഷണകേന്ദ്രം തിരുവനന്തപുരത്ത് സ്ഥാപിക്കും. ബംഗളൂരുവിലെ ക്ളവർജീൻ ബയോകോർപും തിരുവനന്തപുരം രാജീവ് ഗാന്ധി ബയോടെക്നോളജി സെന്ററും ചേർന്നാണ് കേന്ദ്രം തുടങ്ങുക. ഇതുസംബന്ധിച്ച ധാരണാപത്രത്തിൽ രാജീവ് ഗാന്ധി സെന്റർ ഡയറക്ടർ പ്രൊഫ. ചന്ദ്രഭാസ് നാരായണയും ചീഫ് കൺട്രോളർ എസ്. മോഹനൻ നായരും, ക്ലെവർ ജീൻ ബയോടെകിന്റെ സി.ഇ.ഒ ടോണി ജോസ്, ചീഫ് കൊമേഴ്സ്യൽ ഓഫീസർ ശിവ മോഹൻ സിംഗ് എന്നിവരും ഇന്നലെ ഒപ്പിട്ടു.