സ്വപ്നയുടെ വെളിപ്പെടുത്തൽ: ഗൂഢാലോചനയ്ക്ക് പിന്നിൽ വൻ തിമിംഗലങ്ങൾ- സരിത

Friday 24 June 2022 12:00 AM IST


 രഹസ്യമൊഴി കോടതിയിൽ രേഖപ്പെടുത്തി
 മനസിലാക്കിയത് ഞെട്ടിക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കോടതിയിൽ നൽകിയ രഹസ്യ മൊഴിക്കു പിന്നിൽ ഗൂഢാലോചനയുണ്ടെന്ന മുൻമന്ത്രി കെ.ടി.ജലീലിന്റെ പരാതിയിലെടുത്ത കേസിൽ സാക്ഷിയായ സരിതാ എസ്. നായരുടെ രഹസ്യമൊഴി കോടതിയിൽ രേഖപ്പെടുത്തി. ജുഡിഷ്യൽ ഫസ്​റ്റ് ക്ലാസ് മജിസ്ട്രേറ്റ് എ.അനീസയാണ് ഒന്നേകാൽ മണിക്കൂറെടുത്ത് മൊഴി രേഖപ്പെടുത്തിയത്. സ്വപ്നയുടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ പി.സി ജോർജ്, സരിതയെ വിളിച്ച ഓഡിയോ സന്ദേശം പുറത്തുവന്നതോടെയാണ് ഇവരുടെ രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് തീരുമാനിച്ചത്.

തെളിവുകൾ കോടതിക്കു കൊടുത്തതായി സരിത മാദ്ധ്യമങ്ങളോട് പറഞ്ഞു. തന്നെ ഈ കേസിലേക്കു വലിച്ചിഴയ്ക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നിലെ പ്രധാന ബുദ്ധികേന്ദ്രം പി.സി ജോർജ് അല്ല. അന്താരാഷ്ട്ര തലത്തിൽ ശാഖകളുള്ള വലിയ തിമിംഗലങ്ങളാണ്. പി.സി ജോർജ്, സ്വപ്ന സുരേഷ്, ക്രൈം നന്ദകുമാർ, പേര് വെളിപ്പെടുത്താനാകാത്ത രാഷ്ട്രീയ പാർട്ടികൾ എന്നിവർക്ക് പങ്കുണ്ട്. ഒരു രാഷ്ട്രീയ പാർട്ടി സ്വപ്നയ്ക്ക് സംരക്ഷണം നൽകാമെന്ന് പറഞ്ഞിരുന്നു. അത് ലഭിച്ചതിനാലാകണം അവർ ഇപ്പോൾ ആരോപണങ്ങളുമായി എത്തിയത്. തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിനും കൈമാറിയിട്ടുണ്ട്.

സ്വർണക്കടത്ത് കേസ് ഉണ്ടാകുന്നതിന് മുമ്പ്, 2015 മുതൽ ആരംഭിച്ച ഒരു സാമ്പത്തിക തിരിമറിയുടെ അടിസ്ഥാനത്തിലുള്ള സംഭവങ്ങളാണ് ഇന്നത്തെ അവസ്ഥയിൽ എത്തി നിൽക്കുന്നത്. ചിലരെ രക്ഷിക്കാൻ സ്വപ്ന മ​റ്റുചിലരെ ഉപയോഗപ്പെടുത്തുകയാണ്. സ്വപ്നയുടെ ആരോപണങ്ങൾക്കു പിന്നിൽ ഗൂഢാലോചനയുണ്ട്. ഇതിലേക്കു തന്നെ വലിച്ചിഴച്ചതിനു പിന്നിലും ഗൂഢാലോചനയുണ്ട്. തന്നെയും കുടുംബത്തെയും കേസിലേക്കു വലിച്ചിഴച്ചപ്പോഴാണ് പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച് അന്വേഷിച്ചത്. ഞെട്ടിക്കുന്ന വിവരങ്ങളാണ് മനസിലാക്കിയത്.

'ആരോപണം ഉന്നയിക്കാൻ

പി.സി. ജോർജ് പറഞ്ഞു'

രാഷ്ട്രീയക്കാരല്ല ഇതിനെല്ലാം പിന്നിലുള്ളതെന്നും സരിത പറഞ്ഞു. പി.സി.ജോർജിനെ ഈ കേസിൽ ആരെങ്കിലും ഉപയോഗിച്ചോ എന്ന് അറിയില്ല. ജോർജ് തന്നെ ട്രാപ്പ് ചെയ്യാൻ ശ്രമിച്ചോ എന്നും ഇപ്പോൾ പറയാൻ കഴിയില്ല. സാമ്പത്തിക തിരിമറികളാണ് ഇപ്പോഴത്തെ സംഭവങ്ങൾക്കു പിന്നിൽ. സ്വർണത്തിൽ പണം മുടക്കിയവർ അതു നഷ്ടമായാൽ തിരികെ ചോദിക്കും. രാജ്യാന്തരതലത്തിൽ ശാഖയുള്ള സംഘമാണ് അതിനു പിന്നിലുള്ളത്. മുഖ്യമന്ത്റിക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കണമെന്നാണ് പി.സി.ജോർജ് പറഞ്ഞത്. അതിനപ്പുറമുള്ള കാര്യങ്ങൾ അറിയില്ല. ക്രൈം നന്ദകുമാറിന്റെ ഓഫീസിൽവച്ചാണ് ചർച്ചയെന്നറിഞ്ഞപ്പോൾ പോയില്ല. ഗൂഢാലോചനയ്ക്ക് അപ്പുറം പോകാവുന്ന കാര്യങ്ങൾ തന്റെ മൊഴിയിലുണ്ട്.

സ്വ​പ്ന​യെ​ ​ഇ.​ഡി​ ​വീ​ണ്ടും​ ​ചോ​ദ്യം​ചെ​യ്യും

കൊ​ച്ചി​:​ ​ര​ണ്ടു​ദി​വ​സം​നീ​ണ്ട​ ​ചോ​ദ്യം​ചെ​യ്യ​ലി​നു​ശേ​ഷം​ ​സ്വ​ർ​ണ​ക്ക​ട​ത്ത് ​കേ​സി​ലെ​ ​പ്ര​തി​ ​സ്വ​പ്ന​ ​സു​രേ​ഷി​നെ​ ​എ​ൻ​ഫോ​ഴ്സ്‌​മെ​ന്റ് ​ഡ​യ​റ​ക്ട​റേ​റ്റ് ​വി​ട്ട​യ​ച്ചു.​ ​കൂ​ടു​ത​ൽ​ ​ചോ​ദ്യം​ചെ​യ്യ​ലി​ന് ​വീ​ണ്ടും​ ​വി​ളി​ച്ചു​വ​രു​ത്തും.​ ​ഇ​ന്ന​ലെ​ ​ഉ​ച്ച​യ്ക്ക് 12​നാ​രം​ഭി​ച്ച​ ​ചോ​ദ്യം​ചെ​യ്യ​ൽ​ ​വൈ​കി​ട്ട് ​ആ​റ​ര​വ​രെ​നീ​ണ്ടു.​ചോ​ദ്യം​ചെ​യ്യ​ൽ​ ​പൂ​ർ​ത്തി​യാ​യി​ല്ലെ​ന്ന് ​സ്വ​പ്ന​ ​സു​രേ​ഷ് ​പ​റ​ഞ്ഞു.​ ​ചോ​ദ്യം​ചെ​യ്യ​ലു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​വി​വ​ര​ങ്ങ​ൾ​ ​വെ​ളി​പ്പെ​ടു​ത്താ​ൻ​ ​സ്വ​പ്ന​ ​ത​യ്യാ​റാ​യി​ല്ല.
മ​ജി​സ്ട്രേ​റ്റ് ​കോ​ട​തി​യി​ൽ​ ​ന​ൽ​കി​യ​ ​ര​ഹ​സ്യ​മൊ​ഴി​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ​സ്വ​പ്ന​യെ​ ​ചോ​ദ്യം​ചെ​യ്ത​ത്.​ ​ഇ.​ഡി​യു​ടെ​ ​ഡ​ൽ​ഹി​ ​ഓ​ഫീ​സി​ൽ​നി​ന്നു​ള്ള​ ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​കൂ​ടി​ ​ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ​ചോ​ദ്യം​ചെ​യ്യ​ൽ​ ​തു​ട​രു​ന്ന​ത്.​ ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ,​ ​കു​ടും​ബാം​ഗ​ങ്ങ​ൾ,​ ​എം.​ ​ശി​വ​ശ​ങ്ക​ർ,​ ​ന​ളി​നി​ ​നെ​റ്റോ​ ​എ​ന്നി​വ​ർ​ക്കെ​തി​രെ​ ​ഉ​ന്ന​യി​ച്ച​ ​ആ​രോ​പ​ണ​ങ്ങ​ളി​ലാ​ണ് ​പ്ര​ധാ​ന​മാ​യും​ ​വി​ശ​ദീ​ക​ര​ണം​ ​തേ​ടി​യ​ത്.​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഒൗ​ദ്യോ​ഗി​ക​ ​വ​സ​തി​യി​ലേ​യ്ക്ക് ​ബി​രി​യാ​ണി​പ്പാ​ത്ര​ത്തി​ൽ​ ​ഭാ​ര​മു​ള്ള​ ​വ​സ്തു​ക്ക​ൾ​ ​ക​ട​ത്തി​യെ​ന്ന​ ​സ്വ​പ്ന​യു​ടെ​ ​ആ​രോ​പ​ണ​ത്തി​ന് ​തെ​ളി​വ് ​ഇ.​ഡി​ ​ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് ​സൂ​ച​ന.

Advertisement
Advertisement