പ്ളസ് വൺ: ജില്ലയിൽ 26,622 സീറ്റ്

Friday 24 June 2022 12:00 AM IST
പ്ളസ് വൺ

 എസ്.എസ്.എൽ.സി വിജയിച്ചത് 30,534 പേർ

കൊല്ലം: ജില്ലയിൽ പ്ളസ് വൺ പ്രവേശന നടപടികൾ ജൂലായ് ആദ്യ ആഴ്ച ആരംഭിക്കും. 26,622 സീറ്റുകളിലേക്കാണ് പ്രവേശനം.

മുൻ വർഷങ്ങളിലേതു പോലെ 10 ശതമാനം സീറ്റു വർദ്ധിപ്പിച്ചാൽ ആകെ 29,284 സീറ്റാവും. 20 ശതമാനം വരെ സീറ്റ് വർദ്ധിപ്പിച്ച വർഷങ്ങളുമുണ്ട്.

30,534 വിദ്യാർത്ഥികളാണ് എസ്.എസ്.എൽ.സി വിജയിച്ച് ഉപരിപഠനത്തിന് തയ്യാറെടുക്കുന്നത്. 4091 പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ളസ് ലഭിച്ചിരുന്നു. ഐ.ടി.ഐ, ടി.ടി.സി കോഴ്സുകൾ തിരഞ്ഞെടുക്കുന്നവരും ഏറെയുണ്ടാവും. സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ കഴിഞ്ഞ കുട്ടികളിൽ ഒരു വിഭാഗം പ്ളസ് വണ്ണിന് കേരള സിലബസിലേക്ക് മാറുന്ന പതിവുണ്ട്. ജില്ലയിൽ പ്ളസ് വൺ പ്രവേശനത്തിന് ബുദ്ധിമുട്ടേണ്ടി വരില്ലെന്നാണ് ഹയർ സെക്കൻഡി മേഖലയുമായി ബന്ധപ്പെട്ടവർ പറയുന്നത്.

സയൻസ് വിഷയങ്ങളോടാണ് കുട്ടികൾക്ക് കൂടുതൽ താത്പര്യം. സയൻസ് ഇഷ്ടപ്പെടുന്ന എല്ലാവർക്കും ഈ വിഷയത്തിൽ പ്രവേശനം ലഭിക്കാൻ ബുദ്ധിമുട്ടുണ്ടാവും. ജില്ലയിൽ 138 സ്കൂളുകളിലാണ് ഹയർ സെക്കൻഡറി ഉളളത്. സർക്കാർ- 61, എയ്ഡഡ്- 55, അൺ എയ്ഡഡ്- 20, സ്പെഷ്യൽ സ്കൂളുകൾ- 1, റസിഡൻഷ്യൽ സ്കൂൾ- 1 എന്നിങ്ങനെയാണ് വിവിധ മേഖല തിരിച്ചുളള സ്കൂളുകൾ.

# ജില്ലയിൽ നിലവിലുള്ള സീറ്റുകൾ

 സയൻസ്- 15,136

 ഹ്യുമാനിറ്റീസ്- 4650

 കൊമേഴ്സ്- 6836

 ആകെ ബാച്ചുകൾ: 533

 സയൻസ്- 303 (സർക്കാർ 106, എയ്ഡഡ്- 142, അൺ എയ്ഡഡ്- 55)

 കോമേഴ്സ്- 137 (സർക്കാർ 59, എയ്ഡഡ്- 63, അൺ എയ്ഡഡ്- 77)

 ഹ്യുമാനിറ്റീസ്- 93 (സർക്കാർ 39, എയ്ഡഡ്- 47,അൺ എയ്ഡഡ്- 7)

എസ്. എസ്. എൽ. സി ഉപരിപഠന യോഗ്യത നേടിയവർ. 30,534