അപകടക്കെണി​യായി​ റോഡി​ലെ കുഴി

Friday 24 June 2022 1:29 AM IST
ചാത്തന്നൂർ എസ്.എൻ കോളേജ് ജംഗ്ഷനു സമീപം റോഡി​ലെ കുഴി​

ചാത്തന്നൂർ: ചാത്തന്നൂർ എസ്.എൻ കോളേജ് ജംഗ്ഷനു സമീപം റോഡിലെ വലിയ കുഴിയി​ൽ വാഹനാപകടങ്ങൾ പതി​വായി​ട്ടും അധി​കൃതർ ഗൗനി​ക്കുന്നി​ല്ലെന്നു പരാതി​. സ്വകാര്യ ബസുകൾ ഉൾപ്പെടെ ധാരാളം വാഹനങ്ങളും കോളേജിലേക്കുള്ള വാഹനങ്ങളും കടന്നുപോകുന്ന ഭാഗത്താണ് റോഡ് പൊട്ടി​പ്പൊളി​ഞ്ഞത്. ചിറക്കര, ഉളിയനാട് വിളപ്പുറം എന്നിവിടങ്ങളിൽ നിന്നു ദേശീയപാതയിലേക്ക് എത്തുന്ന റോഡിന്റെ അവസ്ഥ മാസങ്ങളായി ഈ നിലയിലാണ്. പല തവണ നാട്ടുകാർ പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മഴപെയ്താൽ കുഴിയിൽ വെള്ളം നിറയുന്നതും അപകടകാരണമാവുന്നു. വലിയ വാഹനങ്ങൾ പോകുമ്പോൾ തൊട്ടടുത്ത ഗുരുമന്ദിരത്തിലേക്കും വെള്ളവും ചെളി​യും തെറി​ക്കുന്നുണ്ട്.

Advertisement
Advertisement