മരത്തിനടിയിൽ കണ്ട മാളത്തിൽ നിന്നും പത്തി വിടർത്തി മൂർഖൻ, വാവ വന്ന് പരിശോധിച്ചപ്പോൾ കണ്ട കാഴ്‌ച

Friday 24 June 2022 2:09 PM IST

തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ മേലേ കടയ്‌ക്കാവൂരിനടുത്തുള്ള ഒരു വീട്ടിലേക്ക് വാവ സുരേഷ് യാത്ര തിരിച്ചു. ആ വീടിന്റെ മുൻവശത്തെ മരത്തിന് താഴെയായി ഉള്ള മാളത്തിൽ നിന്ന് ഇടക്കിടെ തല പുറത്തേയ്‌ക്കിട്ട് പത്തി വിടർത്തി മൂർഖൻ പാമ്പ്.

വിവരമറിഞ്ഞ് അടുത്തുള്ള വീട്ടുകാർ ഒത്തുകൂടി. വാവ പാമ്പിനെ കണ്ട മാളം പൊളിച്ച് തുടങ്ങി. കുറച്ച് മണ്ണ് മാറ്റിയതും മാളത്തിനകത്ത് നിന്ന് പത്ത് പാമ്പിൻ മുട്ട കിട്ടി. ആദ്യം വാവ വിചാരിച്ചത് മൂർഖൻ പാമ്പിന്റെ മുട്ടകളാണെന്നാണ്.പക്ഷെ അത് കാട്ടുപാമ്പ് എന്നറിയപ്പെടുന്ന മറ്റൊരു തരം പാമ്പിന്റെ മുട്ടകളായിരുന്നു. വീണ്ടും മണ്ണ് വെട്ടി മാറ്റിക്കൊണ്ടിരുന്നു സഹായത്തിന് രണ്ട് പേരും .ഇതിനിടയിൽ വാവ മൂർഖൻ പാമ്പിനെ കണ്ടു. ഏകദേശം എട്ട് വയസ് പ്രായമുള‌ള പെൺ മൂർഖൻ പാമ്പായിരുന്നു അത്. പിന്നീട് അവിടെ സംഭവിച്ചത് കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.