അക്രമത്തെ തള്ളി ഇ.പി.ജയരാജൻ

Saturday 25 June 2022 12:35 AM IST

തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ വയനാട്ടില ഓഫീസ് ആക്രമിച്ച എസ്.എഫ്‌.ഐ നടപടിയെ തള്ളി ഇടതുമുന്നണി കൺവീനർ ഇ.പി.ജയരാജൻ. രാഹുലിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തേണ്ട ഒരാവശ്യവും ഉണ്ടായിരുന്നില്ലെന്ന് ജയരാജൻ പറഞ്ഞു.

രാ​ഹു​ലി​ന്റെ​ ​ഓ​ഫീ​സ് ​ആ​ക്ര​മി​ച്ച​ത് ​അ​പ​ല​പ​നീ​യം​:​ ​സു​ധീ​രൻ

വ​യ​നാ​ട്ടി​ൽ​ ​രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ​ ​എം.​പി​ ​ഓ​ഫീ​സ് ​അ​ടി​ച്ചു​ത​ക​ർ​ത്ത​ ​എ​സ്.​എ​ഫ്.​ഐ​ ​ന​ട​പ​ടി​ ​അ​പ​ല​പ​നീ​യ​വും​ ​പ്ര​തി​ഷേ​ധാ​ർ​ഹ​വു​മാ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​വി.​എം.​ ​സു​ധീ​ര​ൻ​ ​പ്ര​സ്താ​വി​ച്ചു.
മോ​ദി​ ​സ​ർ​ക്കാ​ർ​ ​രാ​ഹു​ൽ​ഗാ​ന്ധി​യെ​ ​വേ​ട്ട​യാ​ടു​ന്ന​ ​സ​ന്ദ​ർ​ഭ​ത്തി​ൽ​ ​ത​ന്നെ​ ​ന​ട​ന്ന​ ​ഈ​ ​അ​ക്ര​മം​ ​സി.​പി.​എ​മ്മി​ന്റെ​ ​മോ​ദി​പ്രീ​ണ​ന​ത്തി​ന്റെ​ ​ഭാ​ഗ​മാ​ണ്.
അ​ക്ര​മി​ക​ൾ​ക്കെ​തി​രെ​ ​ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പ്ര​ഖ്യാ​പി​ച്ച​തു​കൊ​ണ്ടാ​യി​ല്ലെ​ന്നും​ ​അ​ക്ര​മം​ ​ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കാ​ൻ​ ​ആ​ഭ്യ​ന്ത​ര​ ​വ​കു​പ്പി​ന്റെ​ ​ചു​മ​ത​ല​യു​ള്ള​ ​മു​ഖ്യ​മ​ന്ത്രി​ ​ത​യ്യാ​റാ​ക​ണ​മെ​ന്നും​ ​സു​ധീ​ര​ൻ​ ​ആ​വ​ശ്യ​പ്പെ​ട്ടു.

ആ​ക്ര​മ​ണം​ ​സി.​പി.​എം അ​റി​വോ​ടെ​:​ ​ചെ​ന്നി​ത്തല

രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​ ​ഓ​ഫീ​സ് ​എ​സ്.​എ​ഫ്‌.​ഐ​ ​ഗു​ണ്ട​ക​ൾ​ ​ത​ക​ർ​ത്ത​ ​സം​ഭ​വം​ ​സം​സ്ഥാ​ന​ത്തെ​ ​സി.​പി.​എം​ ​ഉ​ന്ന​ത​നേ​തൃ​ത്വ​ത്തി​ന്റെ​ ​അ​റി​വോ​ടെ​യാ​ണെ​ന്ന് ​കോ​ൺ​ഗ്ര​സ് ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.​ ​പൊ​ലീ​സ് ​നോ​ക്കി​ ​നി​ൽ​ക്കെ​യു​ള്ള​ ​സം​ഭ​വം​ ​ഗൗ​ര​വ​മേ​റി​യ​താ​ണ്.​ ​സി.​പി.​എം​ ​തീ​ക്കൊ​ള്ളി​ ​കൊ​ണ്ട് ​ത​ല​ ​ചൊ​റി​യ​രു​തെ​ന്നും​ ​ചെ​ന്നി​ത്ത​ല​ ​പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​നി​ല​പാ​ട് സം​ശ​യ​ക​രം​:​ ​ഉ​മ്മ​ൻ​ ​ചാ​ണ്ടി

രാ​ഹു​ൽ​ ​ഗാ​ന്ധി​യു​ടെ​ ​വ​യ​നാ​ട്ടി​ലെ​ ​ഓ​ഫീ​സ് ​അ​ടി​ച്ചു​ത​ക​ർ​ത്ത​ ​സം​ഭ​വ​ത്തി​ൽ​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​നി​ല​പാ​ട് ​സം​ശ​യ​ക​ര​മാ​ണെ​ന്ന് ​മു​ൻ​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​മ്മ​ൻ​ചാ​ണ്ടി​ ​പ​റ​ഞ്ഞു.​ ​കൃ​ത്യ​മാ​യ​ ​ആ​സൂ​ത്ര​ണ​ത്തോ​ടെ​യാ​ണ് ​ആ​ക്ര​മ​ണം​ ​ന​ട​ന്ന​ത്.​ ​സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്നി​ട്ടും​ ​പൊ​ലീ​സ് ​കു​റ്റ​ക​ര​മാ​യ​ ​നി​സം​ഗ​ത​യാ​ണ് ​കാ​ണി​ച്ച​ത്.​ ​ബ​ഫ​ർ​സോ​ൺ​ ​വി​ഷ​യ​ത്തി​ൽ​ ​എ​സ്.​എ​ഫ്.​ഐ​ ​സ​മ​രം​ ​ന​ട​ത്തേ​ണ്ട​ത് ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ഓ​ഫീ​സി​ലേ​ക്കാ​ണ്.