കൃഷിവകുപ്പ് പച്ചത്തേങ്ങ സംഭരിക്കണം

Saturday 25 June 2022 12:59 AM IST
coconut

വടകര: നാളികേര വിലയിടിച്ചലിൽ തകർന്ന കേരകർഷകരെ സംരക്ഷിക്കാൻ കൃഷി വകുപ്പിന്റെ കീഴിൽ പച്ചത്തേങ്ങ സംഭരിക്കണമെന്ന് അഴിയൂർ പഞ്ചായത്ത് കാർഷിക വികസന സമിതി യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റ് ആയിഷാ ഉമ്മർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം നിഷ പുത്തൻപുരയിൽ, തോട്ടത്തിൽ ശശിധരൻ , കോട്ടയിൽ രാധകൃഷ്ണൻ , പി.ബാബുരാജ് , പ്രദീപ് ചോമ്പാല , അനുഷ ആനന്ദ സദനം ,ഹാരിസ് മുക്കാളി ,പി.പി ശ്രീധരൻ, കെ.എ.സുരേന്ദ്രൻ, കെ.പി രവീന്ദ്രൻ , പി.കെ.കാസിം , ഒ.ബാലൻ ,റീന രയരോത്ത്, വി.കെ.സിന്ധു. ബിന്ദു ജയ്സൺ. എം രാധാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു

Advertisement
Advertisement