ലഹരിവിരുദ്ധ ദിനാചരണം

Friday 24 June 2022 11:20 PM IST

പത്തനംതിട്ട: സംസ്ഥാന എക്‌സൈസ് വകുപ്പും ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയും കാതോലിക്കേറ്റ് കോളേജ് ചരിത്ര വിഭാഗവും സംയുക്തമായി സംഘടിപ്പിച്ച ലഹരി വിരുദ്ധ ദിനാചരണം സബ് ജഡ്ജ് ദേവൻ കെ മേനോൻ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. പീലിപ്പോസ് ഉമ്മൻ അദ്ധ്യക്ഷത വഹിച്ചു. സിവിൽ എക്‌സൈസ് ഓഫീസർ ബിനു വർഗീസ് കൗൺസലിംഗ് ക്ലാസ് നയിച്ചു. ഡോ. സ്മിത സാറാ പടിയറ, ഫാ. ഡോ. തോംസൺ റോബി, അൻസു.ആർ, ഡോ. അനു.ആർ എന്നിവർ പ്രസംഗിച്ചു.

Advertisement
Advertisement